കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലുള്ള ക്ഷേത്രങ്ങളില്‍ അന്നദാനചെലവിനുള്ള പണം സ്വരൂപിക്കാനായി പ്രത്യേക വഞ്ചി സ്ഥാപിക്കും. അന്നദാനത്തിന് ടോക്കണ്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട് . വഞ്ചിയില്‍നിന്ന് കിട്ടുന്ന പണം കൂടി ഉള്‍പ്പെടുത്തി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് തീരുമാനം. ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളില്‍ അന്നദാന ചെലവിനുള്ള തുക ഇങ്ങനെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ക്ഷേത്രങ്ങളില്‍ സ്ഥാപിക്കുന്ന വഞ്ചിയില്‍ ഭക്തര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പണമിടാം. കഞ്ഞി, പയര്‍, അസ്ത്രം, അച്ചാര്‍ എന്നിവഒരു സെറ്റായും, ചോറ്, ഒഴിച്ചുകറി, തൊടുകറി, അച്ചാര്‍ എന്നിവ മറ്റൊരു സെറ്റായുമായണ് അന്നദാന വിഭവങ്ങള്‍ ഒരുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: