കുടമാറ്റത്തില്‍ ഭഗവാന് ശ്രീരാമചന്ദ്രന്റെ കുട ഉയര്‍ത്തി എന്ന ഒറ്റ കാരണം കൊണ്ട് പൂരം അലങ്കോലമാക്കിയ എല്‍ഡിഎഫ്, യുഡിഎഫുകാരെ… ഒന്ന് മനസിലാക്കുക…. നിങ്ങള്‍ക്ക് ശ്രീരാമനോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ട് എന്ന് ജനങ്ങള്‍ക്കറിയാം. അതിനു പൂരം കുളമാക്കി ഇന്നാട്ടിലെ ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കരുതായിരുന്നു.അവര്‍ പൂരം കാണാനാണ് പൂരപ്പറമ്പില്‍ വന്നത്. ജനം നിങ്ങള്‍ക്കെതിരെ 26 ന് തീയതി വിധിയെഴുതും….
സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പ്രതിഷേധ പൂരത്തിന്റെ ഒരു സാമ്പിളാണിത്.
എഴുതിയതാരാണെന്ന് വ്യക്തമല്ലെങ്കിലും ഈ പോസ്റ്റിലെ തുടര്‍ന്നുള്ള വാക്കുകള്‍ ഇപ്രകാരമാണ്.
‘കേരളത്തിലെ ഏറ്റവും വലിയ ടെമ്പിള്‍ ഇക്കോണമിയുള്ള ജില്ലയാണ് തൃശൂര്‍. പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ ഒന്നും ഇത്രയും വലിയ ടെമ്പിള്‍ ഇക്കോണമി ഇല്ല. ഗുരുവായൂരപ്പനും വടക്കുംനാഥനും കൊടുങ്ങല്ലൂര്‍ ഭഗവതിയും പെരിങ്ങോട്ടുകരയിലെ ചാത്തന്മാരും ഐവര്‍മഠം ശ്രീകൃഷ്ണനും തൃപ്രയാര്‍ തേവരും കൂടല്‍മാണിക്യം സംഗമേശനും ഉത്രാളിക്കാവ് ഭഗവതിയും ആറാട്ടുപുഴ ശാസ്താവുമെല്ലാം ചേര്‍ന്ന് ഓരോ വര്‍ഷവും തൃശൂരിലെ ജനങ്ങള്‍ക്ക് നല്‍കുന്നത് ശതകോടികളുടെ വരുമാനമാണ്.
തൃശൂരിലെ മൊത്തം ജനസംഖ്യയുടെ വലിയൊരു ശതമാനം ആളുകള്‍ നേരിട്ടോ പരോക്ഷമായോ ടെമ്പിള്‍ ഇക്കോണമിയുടെ ഗുണഭോക്താക്കളാണ്. ആരാധനാമൂര്‍ത്തികള്‍ എന്നതിന് ഉപരിയായി ഈ ദൈവങ്ങളെല്ലാം നമ്മുടെ നാട്ടിലെ ജനങ്ങളുടെ അന്നദാതാക്കളായ മുതലാളിമാര്‍ കൂടിയാണ്. ഈ ക്ഷേത്രങ്ങളും അവയുമായി ബന്ധപ്പെട്ട് നില്ക്കുന്ന ആചാരാനുഷ്ടാനങ്ങളും ആഘോഷങ്ങളുമൊക്കെ ഇല്ലാതായാല്‍ ചുരുങ്ങിയത് ഒരു ലക്ഷത്തിലധികം ആളുകളെങ്കിലും തൃശൂര്‍ ജില്ലയില്‍ ദരിദ്രരായി മാറും.അതില്‍ ക്ഷേത്ര പൂജാരി മുതല്‍ ഉത്സവത്തിന് ചെണ്ട കൊട്ടുന്നവന് വരെ ഉള്‍പ്പെടും.
ഇന്‍ഡയറക്ട് ആയി ചന്ദനത്തിരി ഉണ്ടാക്കുന്നവന് മുതല്‍ ക്ഷേത്രങ്ങള്‍ക്കടുത്ത് ലോഡ്ജ് പണിതവന് വരെ കുത്തുപാളയെടുക്കും. ഇതൊരു ഇന്റര്‍ ഡിപ്പന്റന്റ് ആയ ഇക്കണോമിക് സ്ട്രക്ചര്‍ ആണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ആളുകള്‍ പരസ്പരം ആശ്രയിച്ച് ഇതില്‍ നിലനില്‍ക്കുന്നുണ്ട്. പണി കിട്ടുമ്പോള്‍ എല്ലാവര്ക്കും ഒരുമിച്ച് കിട്ടും. അതുകൊണ്ട് ദൈവങ്ങള്‍ എന്ന നിലയില്‍ ക്ഷേത്രങ്ങളെ ബഹുമാനിക്കാന്‍ സാധിക്കാത്തവര്‍ അന്നദാതാവ് എന്ന നിലയിലെങ്കിലും ക്ഷേത്രങ്ങളെ ബഹുമാനിക്കാന്‍ പഠിക്കുക. വിഗ്രഹങ്ങള്‍ കല്ലാണ് എന്ന് പറയുന്നവരൊന്നും നിങ്ങളുടെ വീട്ടിലെ അടുപ്പ് പുകയാതായാല് ഭക്ഷണവുമായി വരില്ല. നിങ്ങളുടെ ദാരിദ്ര്യം തീര്‍ക്കാന്‍ സഹായിക്കുന്ന കല്ലിന് അല്‍പ്പം ബഹുമാനം കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
26ാം തീയതി നിങ്ങളുടെ വിരല്‍ തുമ്പിനാല്‍ പ്രതികരിക്കുക. തൃശൂര്‍ പൂരം കൊടിയിറങ്ങുമ്പോള്‍ തൃശൂരുകാരോട് പറയാനുള്ളത് അതുമാത്രമാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: