ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ അല്‍പം അധികം കഠിനാധ്വാനം ചെയ്തപ്പോഴേക്കും രാഹുല്‍ ഗാന്ധിയ്‌ക്ക് വയ്യാതായി. പ്രത്യേകിച്ചും കേരളത്തിലെ ചൂടില്‍ ഒന്നിറങ്ങി വിയര്‍ത്തപ്പോഴേക്കും ശാരീരികമായ അസ്വാസ്ഥ്യമായി. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമില്ലാതെ ഇന്ത്യാമുന്നണി ജാര്‍ഖണ്ഡില്‍ ഞായറാഴ്ച റാലി തുടങ്ങിയിരിക്കുകാണ്.
രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം വെറും സാങ്കേതികമാണെന്നും പകരം നയിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉണ്ടാകുമെന്നാണ് ജയറാം രമേശിന്റെ വിശദീകരണം. അതേ സമയം പ്രധാനമന്ത്രി യാഗാശ്വം പോലെ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിലേക്ക് കുതിക്കുകയാണ്.
കേരളത്തില്‍ തന്നെ ഈ വര്‍ഷം ആറ് സന്ദര്‍ശനം മോദി നടത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമായി തമിഴ്നാട്ടില്‍ അഞ്ച് സന്ദര്‍ശനങ്ങള്‍ മോദി നടത്തിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തില്‍ മാത്രമായി തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം മോദി 20 സന്ദര്‍ശനങ്ങള്‍ നടത്തിക്കഴിഞ്ഞു. മോദി പേരും പെരുമയും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് വിയര്‍ത്തധ്വാനിച്ചിട്ടാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിശദീകരണം.
ഏഴ് ദിവസവും 24 മണിക്കൂറും രാഷ്‌ട്രീയം എന്നതാണ് മോദിയുടെ ലൈന്‍. ചെറുതായൊന്ന് ശരീരം കൊണ്ടധ്വാനിച്ചാല്‍ ഉടനെ പട്ടായ് ബീച്ചിലേക്ക് പറക്കുന്ന രാഹുല്‍ എവിടെ മോദി എവിടെ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. രാഹുല്‍ ഗാന്ധി അമുല്‍ ബേബിയാണെന്ന പ്രചാരണവും ശക്തമാവുകയാണ്.
പൊതുവേ മനസ്സില്ലാമനസ്സോടെ രാഷ്‌ട്രീയത്തില്‍ നില്‍ക്കുന്ന വ്യക്തിയാണ് രാഹുല്‍ഗാന്ധിയെന്ന് ജനങ്ങള്‍ക്കറിയില്ലെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കറിയാം. സോണിയാഗാന്ധിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുല്‍ ഗാന്ധി രാഷ്‌ട്രീയത്തില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ രാഹുല്‍ഗാന്ധിയുടെ സ്വാഭാവിക വ്യക്തിത്വം അദ്ദേഹത്തെ അതിന് അനുവദിക്കുന്നുമില്ല. കുടുംബരാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിനെ തളച്ചിടുന്ന സോണിയാഗാന്ധിയുടെ ഈ ശ്രമമാണ് കോണ്‍ഗ്രസിനെ ഇല്ലാതാക്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: