ഇടുക്കി: മൂവാറ്റുപുഴയ്ക്ക് സമീപം പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് കഴിഞ്ഞ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചിരിക്കുന്നത്.
രാവിലെ ബിജെപി പ്രവര്‍ത്തകരെത്തിയപ്പോഴാണ് വിവരമറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്കി.
ഇന്നലെ രാത്രിയിലും സജീവമായിരുന്ന ഇടമാണ് തീയിട്ടത്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നേരത്തെ ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായിട്ടുണ്ട് ഇവിടെ. അതിന്റെ തുടര്‍ച്ചയാണോ സംഭവം എന്ന് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: