ലോകജനത്തിനു മാതൃകയായൊരു സംസ്‌കൃതിയുണ്ടായ നാട്
ലോകമേ തറവാട് എന്നു പഠിപ്പിച്ച പൂര്‍വ്വികരുണ്ടായ നാട്
എന്തുമുള്‍ക്കൊള്ളാന്‍ ശേഷിയുള്ളോരു പൈതൃകമുറങ്ങും നാട്
ഉണ്മയറിയാതെ നിങ്ങള്‍ നടത്തുന്ന പേക്കൂത്ത് നിങ്ങള്‍ നിര്‍ത്തൂ.
ഭാരതമാതാവിന്‍ വാത്സല്യം നുകര്‍ന്നുകൊണ്ടേ വരും ഒന്നായി നില്‍ക്കൂ
അമ്മയെ സ്‌നേഹിക്കും മക്കളൊരിക്കലും തമ്മില്‍ തല്ലുകയില്ല.
കൂടെപ്പിറപ്പിനെ ചേര്‍ത്തുപിടിച്ചു കൊണ്ടേവരും മുന്നോട്ടു നീങ്ങൂ
അതുകണ്ടിട്ടമ്മതന്‍ ദുഃഖമകലട്ടെ ശാന്തി പുലരട്ടെ മണ്ണില്‍
തിരിഞ്ഞുനോക്കീടുമ്പോള്‍ കാണാന്‍ കഴിയുന്നു ശ്രേഷ്ഠരാം മക്കളെ മുന്നില്‍
അമ്മ കാലാകാലങ്ങളില്‍ നിങ്ങള്‍ക്കു നല്‍കീടും ഉത്തമനായൊരു സോദരനെ
നിങ്ങളെ ഏവരേം ഒന്നായ് കരുതുന്ന നിസ്വാര്‍ത്ഥനായൊരു സേവകനെ
ചേര്‍ത്തുപിടിച്ചുകൊണ്ടമ്മതന്‍ മക്കളെ മുന്നില്‍ നയിക്കും നായകനെ.
ഈ കാലഘട്ടത്തിന്നനിവാര്യമായൊരപൂര്‍വ്വരത്തമാണമ്മതന്‍ പുത്രന്‍
ആ കരങ്ങള്‍ക്കുള്ളില്‍ ഭദ്രമാണമ്മ തന്റെ ആത്മാഭിമാനവും സംസ്‌കൃതിയും
അമ്മ തന്‍ മക്കളെ ചേര്‍ത്തു പിടിക്കുവാനാകരങ്ങള്‍ക്കു ശക്തി നല്‍കൂ
ഭാരതമാതാവിന്‍ യശ്ശസ്സുയരട്ടെ സമ്പല്‍സമൃദ്ധമായ് തീര്‍ന്നിടട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: