തിരുവനന്തപുരം: തൃശ്ശൂര്‍ പൂരത്തിന് ഹൈന്ദവാരാധനാ മൂര്‍ത്തിയായ ഭഗവാന്‍ ശ്രീരാമചന്ദ്രനെ പ്രദര്‍ശിപ്പിച്ചതിനെതിരെ ഇസ്ലാമിക മതഭ്രാന്തന്മാരും ജിഹാദിവല്‍ക്കരിക്കപ്പെട്ട ഇടതുപക്ഷക്കാരും രംഗത്തു വന്നിരിക്കുകയാണ്. പൂരം അലങ്കോലമാക്കിയത് ബോധപൂര്‍വം എന്ന ആരോപണം ശരിവെയക്കുന്നതാണ് വരുന്ന പ്രതികരണം.
കുടമാറ്റത്തിന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അയോധ്യയിലെ ബാലകരാമന്റെ മാതൃകയിലുളള കുടകള്‍ ഉയര്‍ത്തിയതാണ് പലര്‍ക്കും ദഹിക്കാത്തത്. ഉണ്ണിക്കണ്ണനും അനന്തശയനവും അയോധ്യയിലെ ബാലകരാമനും എല്ലാമായി വൈവിധ്യത്തിന്റെ പുതിയതലം തീര്‍ത്ത് തിരുവമ്പാടി ആവേശം കൂട്ടിയപ്പോള്‍ നിലക്കുടകളുമായി പാറമേക്കാവും കാഴ്ചക്കാരെ കൈയിലെടുത്തു. അയോധ്യയിലെ ബാലകരാമന്റെ മാതൃകയിലുളള കുടകള്‍ ഇരു വിഭാഗങ്ങളും ഉയര്‍ത്തി. തിരുവമ്പാടി രാമക്ഷേത്രത്തിന്റെ മാതൃക ഉയര്‍ത്തിയത് കാഴ്ചക്കാരില്‍ ആവേശം സൃഷ്ടിച്ചു.
ക്ഷത്രോത്സവത്തിന് ഹൈന്ദവാരാധനാ മൂര്‍ത്തികള്‍ക്കു പകരം കമൃൂണിസ്റ്റ്-ജിഹാദി നരാധമ ആള്‍ദൈവങ്ങളായ മാര്‍ക്‌സ്, ലെനിന്‍,സ്റ്റാലിന്‍, മാവോ, ചെഗുവേര, വാരിയന്‍കുന്നന്‍, ടിപ്പു സുല്‍ത്താന്‍, ഔറംഗസീബ്, മദനി തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമോ എന്ന തരത്തില്‍ മറുചോദ്യങ്ങളും ഉയരുന്നുണ്ട്.
പൂരത്തിന്റെ മുഖ്യ പങ്കാളിത്തം തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കാണ്, അല്ലാതെ മതേതര ഇടങ്ങളിൽ ഒന്നും തന്നെയല്ല. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്,
‘ഹിന്ദു മതസ്വാതന്ത്രൃധ്വംസനം നടത്തുന്ന ഇടതുപക്ഷ ഭരണകൂട ഭീകരതയാണ് തൃശ്ശൂരില്‍ നടന്നത് എന്നതില്‍ തര്‍ക്കമില്ല. തൃശൂര്‍ മാതൃക പിന്തുടര്‍ന്നും ഭരണകൂടത്തിന്റെ സുഗ്രീവാജ്ഞകള്‍ അംഗീകരിച്ചും ഇനി മുതല്‍ ക്ഷേത്രോത്സവങ്ങളില്‍ വെടിക്കെട്ടുകള്‍ പകല്‍ സമയത്താക്കും. ക്ഷേത്ര നടയില്‍ ഇഫ്താര്‍ പാര്‍ടികളും ക്രിസ്തുമസ് ആഘോഷങ്ങളും, മദൃമാംസ സല്‍ക്കാരങ്ങളും കാബറെ ഡാന്‍സും ; ക്ഷേത്ര മൈക്കിലൂടെ ബാങ്ക് വിളിയും ഉയരും’ തുടങ്ങിയ അഭിപ്രായങ്ങള്‍ വരുന്നു.
പൂരം നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതന്നും പൂരം നിലച്ച് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് വ്യക്തികളുണ്ടെന്നുമുള്ള തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍മേനോന്റെ വാക്കുകള്‍ നിസ്സാരവല്‍ക്കരിക്കരുത്. ആരാണ് ആ വ്യക്തികള്‍ എന്ന് അറിയണം.
തൃശ്ശൂര്‍ പൂരം ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പോലീസ് അതിക്രമം എന്ന നിലയിലേയക്കാണ് കാര്യങ്ങളുടെ പോക്ക്.പൂരം തകര്‍ക്കാനുള്ള ഹിഡന്‍ അജണ്ടയാണ് ഇടതു സര്‍ക്കാരിന്റേത്. അതിന്റെ ഭാഗമായാണ് പോലീസിനെ കയറൂരി വിട്ടതും ലാത്തിച്ചാര്‍ജ് നടത്തിയതും. വര്‍ഷങ്ങളായി ആന, കരിമരുന്ന്, ആള്‍ക്കൂട്ടം തുടങ്ങി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പൂരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ ഉണ്ടായത്. തിരുവമ്പാടിയുടെ കുത്തുവിളക്കെടുക്കുന്നയാള്‍ക്ക് വരെ പോലീസിന്റെ അടി കിട്ടി. ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും ദേവസ്വം മന്ത്രിയോ പൂരത്തിന്റെ ചാര്‍ജുള്ള മന്ത്രി കെ. രാജനോ തിരിഞ്ഞുനോക്കിയില്ല. സ്ഥലം എംഎല്‍എയും എംപിയും എത്തിയില്ല. ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്നതിന് തെളിവാണിത്.
ഇരുന്നൂറ് കൊല്ലം മുമ്പ് കൊച്ചി രാജാവ് ആയിരുന്ന ശക്തന്‍ തമ്പുരാന്‍ തുടങ്ങി വച്ച തൃശൂര്‍ പൂരം നൂറുക്ക് നൂറും ഹൈന്ദവം മാത്രമാണ്. എന്നിട്ടും ഇക്കുറി നൂറ് ശതമാനവും ഹൈന്ദവം ആയ പൂരാഘോഷത്തിനിടെ രാം ലല്ലയെയും അയോദ്ധ്യാ ക്ഷേത്രത്തെയും കാണിച്ചപ്പോള്‍ പലര്‍ക്കും കുരു അമിട്ട് പോലെ പൊട്ടിത്തെറിച്ചു.
നൂറ് ശതമാനവും ഹൈന്ദവം ആയിട്ടുള്ള തൃശൂർ പൂരത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ കുടമാറ്റത്തിൽ ഹൈന്ദവ ദേവീദേവന്മാരെ കാണിക്കുമ്പോൾ ആർക്കൊക്കെ കുരു പൊട്ടുന്നുവോ അവരെയാണ് പൊതുസമൂഹം ശ്രദ്ധിക്കേണ്ടത്. അവരെയാണ് നമ്മൾ കരുതി ഇരിക്കേണ്ടതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: