തിരുവനന്തപുരം: സ്ത്രീകള്‍ നേതൃസ്ഥാനത്തേക്ക് വരുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് താത്പര്യമില്ലെന്ന് തമിഴ്നാട് മുന്‍ എംഎല്‍എ ഡോ. വിജയധരണി. രാജിവ് ചന്ദ്രശേഖറിന് പിന്തുണയുമായി അനന്തപുരിയിലെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മൂന്നു തവണ എംഎല്‍എ ആയിരുന്ന തന്നെ നേതൃസ്ഥാനത്തേക്ക് എംഎല്‍മാര്‍ പിന്തുണച്ചെങ്കിലും പാര്‍ട്ടി എതിര്‍ത്തു. പദവി കിട്ടാത്തതിലല്ല, ബഹുമാനം കിട്ടണം. അത് കോണ്‍ഗ്രസില്‍ ലഭിക്കാത്തതിനാലാണ് രാജിവച്ചത്. നാരീശക്തി അഭിയാന് കൊണ്ടുവന്ന നരേന്ദ്ര മോദി പറഞ്ഞത് സ്ത്രീകള്‍ ഈ നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന സ്ഥാനങ്ങളിലേക്ക് വരണം എന്നാണ്.
സ്ത്രീകളെ ബഹുമാനിക്കുന്ന നാട് കീര്‍ത്തികേട്ട നാടാകും. വനിതകളാണ് നാടിന്റെ ശക്തി. സ്ത്രീകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്ന ഏക പാര്‍ട്ടി ബിജെപിയും നേതാവ് നരേന്ദ്ര മോദിയുമാണ്. തിരുവനന്തപുരത്തിന് ലഭിച്ച ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖര്‍, അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും വിജയധരണി ആവശ്യപ്പെട്ടു. വേദിയിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ താമരപ്പുവ് കൊണ്ടുള്ള കിരീടവും ബൊക്കെയും നല്‍കിയാണ് സ്വീകരിച്ചത്.
സ്വസ്തി ഫൗണ്ടേഷന് ട്രസ്റ്റി കാര്‍ത്ത്യായനി സുരേഷ് അധ്യക്ഷയായി. ഇപ്പോഴുള്ള അസഹനീയമായ ഈ ചൂട് ഒരുമാസം കഴിയുമ്പോള്‍ മാറുമെന്നും നാം വിവേകത്തോടെയും വിവേചന ബുദ്ധിയോടെയും സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അടുത്ത അഞ്ച് വര്‍ഷവും പൊള്ളുന്ന ചൂടായിരിക്കും ഫലമെന്നും കാര്‍ത്ത്യായനി സുരേഷ് പറഞ്ഞു.
ചടങ്ങില്‍ റാണി മോഹന്‍ദാസ്, ഡോ. സരോജ, ചലച്ചിത്ര നടി ജലജ, മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ്, മുന്‍ ദൂരദര്ശന് ന്യൂസ്റീഡര് ഷീല രാജഗോപാല്‍, ഗായിക ഭാവനാ രാധാകൃഷ്ണന്, പ്രൊഫ. വി.ടി. രമ, വി.വി. രാജേഷ്, അഡ്വ.അഞ്ജന ദേവി, സിമി ജ്യോതിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: