വയനാട്: ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ വടക്കുന്നാഥ ക്ഷേത്ര പ്രദക്ഷിണ വഴിയില്‍ പാദരക്ഷകള്‍ ധരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ കയറിയ സംഭവം വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇതില്‍ വളരെ ആസൂത്രിതമായ നീക്കം നടന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍ പൂരം. കൃത്യമായ ആചാര രീതികളിലൂടെയാണ് അത് നടക്കുന്നത്. കേവലം ഒരു സര്‍ക്കസ് പരിപാടി നടക്കുന്ന തരത്തില്‍ തൃശ്ശൂര്‍ പൂരത്തെ കാണാന്‍ സാധിക്കില്ല. ലക്ഷക്കണക്കിന് ആളുകള്‍ അവിടെയെത്തുന്നുണ്ടെങ്കിലും അതിന്റെ ആചാരങ്ങള്‍ വളരെ ചിട്ടയോട് കൂടിയുള്ളതാണ്. കുടമാറ്റത്തിന്റെയും എഴുന്നള്ളിപ്പിന്റെയും വെടിക്കെട്ടിന്റെയുമെല്ലാം സമയം ഇതിനെല്ലാം ഓരോ വ്യവസ്ഥാപിതമായ ആചാര രീതകളുണ്ട്. സര്‍ക്കാരും പോലീസും ചേര്‍ന്ന് ബോധപൂ
ര്‍വ്വം അത്അട്ടിമറിക്കാനാണ് ശ്രമിച്ചത്.
വിശ്വാസത്തിന്മേല്‍ വലിയ കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തിയത്. ആചാരങ്ങളില്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് വിശ്വാസങ്ങളിലേക്ക് കടന്നുകയാറാന്‍ ശ്രമിക്കുന്നു. ഈ വിഷയത്തില്‍ ഇന്നലെ സര്‍ക്കാര്‍ കാണിച്ച തിടുക്കം ഒരുവിഭാഗം ജനങ്ങളോടുള്ള വെല്ലുവിളിയാണ്, വിശ്വാസപ്രമേയങ്ങളോടുള്ള കടന്നുകയറ്റമാണ്. ഇത് ഒരുതരത്തിലും അനുവദിക്കാനാകുന്നതല്ല. ബോധപൂര്‍വ്വം ഈ സംഭവത്തില്‍ ആസൂത്രണങ്ങള്‍ നടന്നിരുന്നോ എന്നു സംശയിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: