തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനിലയുടെ ഭാഗമായുള്ള യെല്ലോ മുന്നറിയിപ്പ്. പാലക്കാട് ആണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തുന്നത്.
39 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ താപനില. ഇടവിട്ട് മഴ എത്തിയതാണ് താപനില അല്പമെങ്കിലും കുറയാന്‍ കാരണം. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രിയും കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം താപനിലയില്‍ കുറവ് വന്നെങ്കിലും വൈദ്യുതി ഉപഭോഗം കാര്യമായി കുറഞ്ഞിട്ടില്ല. 108.5019 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്.
അന്തരീക്ഷ ആര്‍ദ്രത കൂടിയതോടെ ഉഷ്ണം കുറയാതെ നില്‍ക്കുന്നതാണ് വൈദ്യുതി ഉപഭോഗം കൂടാന്‍ കാരണം. വലിയ തോതില്‍ ശരീരം പുഴുങ്ങുന്നത് പോലെയുള്ളയുള്ള അവസ്ഥയും വിയര്‍ത്തൊലിക്കുന്ന പ്രതിഭാസവുമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പരക്കെ അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: