ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയിലാണ് പഴകിയ ചോക്ലേറ്റാണ് വില്ലനെന്ന് മനസിലായത്.
ബന്ധു സമ്മാനിച്ച സ്നാക്സ് ബോക്സിലുണ്ടായിരുന്ന ചോക്ലേറ്റാണ് കുട്ടി കഴിച്ചത്. കുഞ്ഞും കുടുംബവും ബന്ധുവീട് സന്ദര്‍ശിച്ചു മടങ്ങിയപ്പോള്‍ മധുരപലഹാരങ്ങളടങ്ങിയ സമ്മാനപ്പൊതി ലഭിച്ചിരുന്നു. അതിലുണ്ടായിരുന്ന ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്. തുടര്‍ന്നാണ് കുഞ്ഞ് അവശനിലയിലായത്.
സംഭവം പഞ്ചാബിലെ ആരോഗ്യ വകുപ്പിലും പോലീസിലും അറിയിച്ചു. തുടര്‍ന്ന് സ്നാക്സ് ബോക്സ് വാങ്ങിയ കടയില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞ പലഹാരങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: