പ്രവേശന വിജ്ഞാപനം www.niftem.ac.in ല്‍
മേയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
അപേക്ഷാ ഫീസ് 1000 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 500 രൂപ
കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് മാനേജ്മെന്റ് (നിഫ്റ്റെം) കുണ്ട്ലി (ഹരിയാന) 2024-25 വര്‍ഷം നടത്തുന്ന ഇനിപറയുന്ന പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
എംടെക്- ഫുഡ് ടെക്നോളജി ആന്റ് മാനേജ്മെന്റ്, ഫുഡ് പ്രോസസ് എന്‍ജിനീയറിങ് ആന്റ് മാനേജ്മെന്റ്, ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി മാനേജ്മെന്റ്, ഫുഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഫുഡ് പ്ലാന്റ് ഓപ്പറേഷന്‍സ് മാനേജ്മെന്റ്.
എംബിഎ- സ്പെഷ്യലൈസേഷനുകള്‍- ഫുഡ് ആന്റ് അഗ്രി ബിസിനസ് മാനേജ്മെന്റ്; മാര്‍ക്കറ്റിങ്/ഫിനാന്‍സ്/ഇന്റര്‍നാഷണല്‍ ബിസിനസ്.
റഗുലര്‍ കോഴ്സുകളാണിത്. രണ്ടുവര്‍ഷമാണ് പഠന കാലാവധി. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും അടങ്ങിയ പ്രവേശന വിജ്ഞാപനം www.niftem.ac.in- ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 1000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ മതി. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി മേയ് 15 വരെ അപേക്ഷിക്കാം.
ഫുഡ് ടെക്നോളജി ആന്റ് മാനേജ്മെന്റില്‍ നാലുവര്‍ഷത്തെ റഗുലര്‍ ബിടെക് കോഴ്സും ഇവിടെയുണ്ട്. 100 സീറ്റുകളില്‍ ജോസ/സിഎസ്എബി 2024 കൗണ്‍സലിങ് വഴിയും 100 സീറ്റുകളില്‍ ജെഇഇ/നീറ്റ്/സിയുഇടി-യുജി സ്കോര്‍ പരിഗണിച്ച് നിഫ്റ്റൈം നേരിട്ടും പ്രവേശനം നല്‍കും.
ഇതിന് പുറമെ പിഎച്ച്ഡി പ്രോഗ്രാമിലും പ്രവേശനമുണ്ട്. അഗ്രികള്‍ച്ചര്‍ ആന്റ് എന്‍വയോണ്‍മെന്റല്‍ ഫിനാന്‍സ്, ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ്, ഫുഡ് ബിസിനസ് മാനേജ്മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ്, ഫുഡ് എന്‍ജിനീയറിങ്, ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി വകുപ്പുകളിലാണ് ഗവേഷണ പഠനാവസരം.
ബിടെക്, പിഎച്ച്ഡി പ്രോഗ്രാമുകളിേലക്കുള്ള പ്രവേശന വിജ്ഞാപനം പ്രത്യേകമായി നിഫ്റ്റൈം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും 0130-228-1100/1101/1020 എന്നീ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: