വിശദവിവരങ്ങള്‍ www.kufos.ac.in- ല്‍
പിജി പ്രവേശനപരീക്ഷ മേയ് 25 ന്; പിഎച്ച്ഡി എന്‍ട്രന്‍സ് ടെസ്റ്റ് ഓഗസ്റ്റ് 24 ന്
പിജി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന് ജൂണ്‍ 26-29 വരെ
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്), പനങ്ങാട്, കൊച്ചി 2024-25 വര്‍ഷത്തെ പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി), പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.admission.kufos.ac.in, www.kufos.ac.in- എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. പിജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 25 നും പിഎച്ച്ഡി എന്‍ട്രന്‍സ് ടെസ്റ്റ് ഒാഗസ്റ്റ് 24 നും നടത്തും.
പിജി കോഴ്സുകള്‍: മാസ്റ്റര്‍ ഓഫ് ഫിഷറീസ് സയന്‍സ് (എംഎഫ്എസ്സി)-അക്വാകള്‍ച്ചര്‍, അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്മെന്റ്, അക്വാട്ടിക് എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ്, ഫിഷ് ജനിറ്റിക്സ് ആന്റ് ബ്രീഡിങ്, ഫിഷ് ന്യൂട്രീഷ്യന്‍ ആന്റ് ഫീഡ് ടെക്നോളജി, ഫിഷ് പ്രോസസിങ് ടെക്നോളജി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, ഫിഷിങ് ടെക്നോളജി ആന്റ് എന്‍ജിനീയറിങ്.
എംഎസ്സി പ്രോഗ്രാമുകള്‍- അപ്ലൈഡ് ജിയോളജി, അറ്റ്മോസ്ഫെറിക് സയന്‍സ്, ബയോടെക്നോളജി, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി, മറൈന്‍ ബയോളജി, മറൈന്‍ കെമിസ്ട്രി, മൈക്രോബയോളജി, ഫിസിക്കല്‍ ഓഷ്യാനോഗ്രാഫി, റിമോട്ട് സെന്‍സിങ് ആന്റ് ജിഐഎസ്, സ്റ്റാറ്റിസ്റ്റിക്സ്. എംബിഎ (ഡ്യൂവല്‍ സ്പെഷ്യലൈസേഷന്- ഫിനാന്‍സ്/മാര്‍ക്കറ്റിങ്/ഹ്യൂമെന്‍ റിസോഴ്സ് മാനേജ്മെന്റ്).
എംടെക്- കോസ്റ്റല്‍ ആന്റ് ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഓഷ്യന്‍ ആന്റ് കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനീയറിങ്, ഫുഡ് ടെക്നോളജി (ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി അഷ്വറന്‍സ്).
പിഎച്ച്ഡി പ്രോഗ്രാമുകള്‍- ഫിഷറീസ് സയന്‍സ്, ഓഷ്യന്‍ സയന്‍സ് ആന്റ് ടെക്നോളജി, ഫിഷറീസ് മാനേജ്മെന്റ്, ഫിഷറീസ് എന്‍ജിനീയറിങ് ഫാക്കല്‍റ്റികളുടെ കീഴിലാണ് ഗവേഷണ പഠനാവസരം.
യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന് നടപടികളും ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. അപേക്ഷാ ഫീസ് 1500 രൂപ. എസ്സി/എസ്ടി വിഭാഗത്തിന് 750 രൂപ മതി.
പിജി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന് ജൂണ്‍ 26-29 വരെ നടത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: