ടെഹ്റാന്: ഇറാനു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ നിസാരവത്കരിച്ച് ഇറാന്റെ വിദേശകാര്യമന്ത്രി ഹുസൈന് അമിര്‍ അബ്ദുള്ളാഹിയന്. ഇസ്രായേലാണോ ആക്രമണത്തിന് പിന്നിലെന്നത് വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇറാനില്‍ പ്രവേശിച്ച മൂന്ന് ഡ്രോണുകളെ സൈന്യം വെടിവച്ചിട്ടിരുന്നു. അവ ഡ്രോണുകളല്ലെന്നാണ് ഹുസൈന് അമിര്‍ അബ്ദുള്ളാഹിയന് പറഞ്ഞത്. അത് ഡ്രോണുകളല്ല, കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കളിപ്പാട്ടം പോലെയാണത്. ഇതും ഇസ്രായേലും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല, അദ്ദേഹം പറഞ്ഞു. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ വീണ്ടും തിരിച്ചടിയുണ്ടാകുമെന്നും അത് അങ്ങേയറ്റം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന് നഗരമായ ഇസ്ഫഹാനില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ഫഹാനിലെ എയര്‍ഫോഴ്സ് ബേസിലാണ് ആക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: