തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണ പ്രഖ്യാപിച്ച് തലസ്ഥാന നഗരിയിലെ വനിതകളുടെ കൂട്ടായ്‌മയുടെ വന്‍ ശക്തി പ്രകടനം. വനിതാ സംഗമവും പദയാത്രയും സംഘടിപ്പിച്ചാണ് രാജീവിന് ഐക്യദാര്‍ഢ്യവുമായി വനിതകള്‍ രംഗത്തിറങ്ങിയത്.
കവടിയാര്‍ ട്രിവാൻഡ്രം വിമണ്‍സ് ക്ലബില്‍ നടന്ന പരിപാടി തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാവും മുന്‍കോണ്‍ഗ്രസ് എംഎല്‍എ എസ്. വിജയധരണി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടി ആയതിനാലാണ് താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ നേതൃപദവികളിലെത്തുന്നതിനെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ല. അവര്‍ സ്ത്രീകളെ ഇകഴ്‌ത്തുകയാണ് ചെയ്യുന്നത്. 40 വര്‍ഷത്തെ തന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനിടെ ഇത്തരത്തില്‍ ദുരനുഭവം നേരിട്ടതു കൊണ്ടാണ് കോണ്‍ഗ്രസ് വിട്ട് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അവര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ മറുപടി പ്രഭാഷണം നടത്തി. തിരുവനന്തപുരത്തെ നാരീ ശക്തി നല്‍കുന്ന പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ മാനിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി. സ്ത്രീ ശക്തി വലിയ ശക്തിയാണെന്നും ഒന്നിച്ചു നിന്നാല്‍ വിജയം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തുടര്‍ന്ന് വിമണ്‍സ് ക്ലബ് മുതല്‍ കവടിയാർ വിവേകാനന്ദ പാര്‍ക്ക് വരെ സ്ഥാനാര്‍ത്ഥിയെ ആനയിച്ചു കൊണ്ടുള്ള ഗംഭീര റോഡ് ഷോയും വനിതാ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നടന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് വനിതകള്‍ അണി നിരന്ന റോഡ് ഷോ വലിയ ശക്തി പ്രകടനമായി.
കാർത്യായനി സുരേഷ് അധ്യക്ഷയായി. ജയാ രാജീവ്, ഡോ. സരോജ നായർ, റാണി മോഹൻദാസ്, ജലജ , ഷീല രാജഗോപാൽ, മുൻ കായികതാരം പത്മിനി തോമസ്, അഡ്വക്കേറ്റ് അഞ്ജനാ ദേവി, പ്രൊഫ. വി.ടി. രമ, ആർ. സി. ബീന , സിമി ജ്യോതിഷ് , പി കെ. കൃഷ്ണദാസ്, വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: