തിരുവനന്തപുരം: രാജ്യത്തിന്റെ പുരോഗതിക്കും നാടിന്റെ സമഗ്ര വികസനത്തിനു നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിനിധിയായി അനന്തപുരിയില്‍ നിന്നും രാജീവ് ചന്ദ്രശേഖര്‍ വിജയിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തവും നാടിന്റെ ആവശ്യവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്.
കഴക്കൂട്ടം മണ്ഡലത്തിലെ വാഹന പര്യടനജാഥ കരുമ്പുക്കോണം ക്ഷേത്രനടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഡ്വ. പി. വിഷ്ണു അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി.ടി. രമ, ജില്ലാ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, മേഖലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി മുകേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.എസ്. സുനില്‍, കൗണ്‍സിലര്‍മാരായ ഗായത്രിദേവി, അര്‍ച്ചന മണികണ്ഠന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: