തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ കയറിയെന്ന് പരാതി. പൂരത്തിന്റെ വേളയിൽ ക്ഷേത്രത്തിനുള്ളിലേക്ക് പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇത് നിലനിൽക്കവെയാണ് പൊലീസ് ഉദ്യോഗസ്ഥർ ഉത്തരവ് ലംഘിച്ചത്.
ഭക്തരിൽ ഒരാളാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. വടക്കുംനാഥ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പാദരക്ഷകൾ ധരിച്ച് നിൽക്കുന്ന പൊലീസ് സംഘത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാദരക്ഷകൾ ധരിച്ച് ഉള്ളിൽ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: