അറുപത്തഞ്ച് ദിവസം… 21000 കിലോമീറ്റര്‍… കര്‍ണാടകത്തില്‍ ജനിച്ച് തമിഴകത്ത് വളര്‍ന്ന സൂപ്പര്‍ വുമണ്‍, ബുള്ളറ്റ് റാണി മാ രാജലക്ഷ്മി മാണ്ടെയുടെ സാഹസിക യാത്ര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുത്തന്‍ ഹരമായി. തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് ആരംഭിച്ച ബുള്ളറ്റ് യാത്ര പതിനഞ്ച് സംസ്ഥാനങ്ങള്‍ പിന്നിട്ട് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ സമാപിച്ചു. യാത്രയ്ക്ക് ഒറ്റ ലക്ഷ്യം, മോദിജി വീണ്ടും വരണം. കാവിവസ്ത്രം ധരിച്ച്, കാവി ഹെല്‍മറ്റ് അണിഞ്ഞ് രാജലക്ഷ്മിയും ഒപ്പമുള്ള 22 പേരും നടത്തിയ പുതുമയേറിയ ബുള്ളറ്റ് റാലി രാജ്യം ഏറ്റെടുത്തു.
വോട്ട് ഫോര്‍ മോദി, വോട്ട് ഫോര്‍ നേഷന്‍ എന്ന മുദ്രാവാക്യവുമായി ഫെബ്രുവരി 12നാണ് രാജലക്ഷ്മി മധുര മീനാക്ഷിക്ഷേത്രത്തില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ചെല്ലുന്ന ഓരോ സ്ഥലത്തും രാജലക്ഷ്മി പറയും, ‘രാജ്യലക്ഷ്മിയെ കാക്കാന്‍ മോദിജിക്ക് ഒരു വോട്ട്’. എല്ലായിടത്തും രാജലക്ഷ്മിയെ കാണാന്‍ നൂറ് കണക്കിന് ആളുകള്‍ ഒരുമിച്ച് കൂടി. ചാര് സൗ പാര് എന്ന എന്‍ഡിഎ മുദ്രാവാക്യം അവര്‍ ജനങ്ങളെക്കൊണ്ട് ഏറ്റുവിളിപ്പിച്ചു. എല്ലാവരും വോട്ട് ചെയ്യുമെന്ന് രാജലക്ഷ്മിക്ക് മുന്നില്‍ പ്രതിജ്ഞയെടുത്തു.
തമിഴ്നാട്ടില്‍ നിന്ന് ആരംഭിച്ച യാത്ര പുതുച്ചേരി, ആന്ധ്ര, തെലങ്കാന, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന വഴിയാണ് ദല്‍ഹിയില്‍ സമാപിച്ചത്. അദ്ധ്യാപികയാണ് രാജലക്ഷ്മി. നയവും നിലപാടും ഉറക്കെ പറഞ്ഞാണ് യാത്ര. ഗ്രാമങ്ങളില്‍ ഒരുമിച്ചുചേരുന്നവര്ക്ക് ഒരു ക്ലാസ് തന്നെ എടുക്കും. നമ്മുടെ ഭാരതത്തെ അമേരിക്കയും റഷ്യയും പോലുള്ള രാജ്യങ്ങള്‍ ആദരിക്കുന്നതിന് കാരണം മോദിജിയാണ്. നമ്മള് അവര്‍ക്ക് കൊവിഡ് വാക്സിന് നല്കി സഹായിച്ചു, യുദ്ധമൊഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം നല്കി. അവര്‍ക്ക് ആരോഗ്യവും സമാധാനജീവിതവും ഉറപ്പാക്കാന്‍ യോഗ പഠിപ്പിച്ചു. ലോകം ഒരു കുടുംബമാണെന്ന് എല്ലാ രാജ്യത്തെ ജനങ്ങളും ഇന്ന് പറയുന്നത് മോദിജിയുടെ വാക്കുകളോടുള്ള ബഹുമാനം കൊണ്ടാണ്…. ഇങ്ങനെ രാജലക്ഷ്മി മാണ്ട വിദ്യാര്ത്ഥികളോടെന്ന പോലെ പറഞ്ഞുകൊടുക്കും.
ചെന്നൈയിലെ സ്വന്തം ഹിന്ദി ഇന്‍സ്റ്റിറ്റിയൂട്ടില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പതിനോരായിരം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചതിന്റെ ആത്മവിശ്വാസമാണ് തനിക്ക് കൈമുതലെന്ന് രാജലക്ഷ്മി പറയുന്നു. സ്ത്രീകളെ ബോധവല്‍ക്കരിക്കാനും അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായും മുമ്പും രാജലക്ഷ്മി ബുള്ളറ്റ് യാത്ര നടത്തിയിട്ടുണ്ട്. വലിയ ട്രക്കുകള്‍ കയറി കെട്ടി വലിക്കുന്ന സാഹസികതയിലൂടെ രാജലക്ഷ്മി യുവാക്കള്‍ക്ക് ഹരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: