കൊച്ചി: പ്രഥമ സൗത്ത് ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കൊച്ചിയില്‍ തുടക്കം. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലാണ് ദ്വിദിന മത്സരങ്ങള്‍. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, മാലിദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 230 താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ടീമുകള്‍ ഇന്നലെ കൊച്ചിയിലെത്തി. ഇന്ന് രാവിലെ രാവിലെ 10.30ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.
ഇന്റര്‍നാഷണല്‍ കുറാഷ് അസോസിയേഷന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ രവി കപൂര്‍, കുറാഷ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ രാജന്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ തെസ്നി വര്‍ഗീസ്, കേരള കുറാഷ് അസോസിയേഷന്‍ പ്രസിഡന്റ് വിവേക് വേണുഗോപാല്‍, കുറാഷ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് വിക്രാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ഇതാദ്യമായാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുളള ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ പിങ്കി ബല്‍ഹാര, മാലപ്രഭ ജാദവ് എന്നിവരുള്‍പ്പെടെയുള്ള താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഏഷ്യന്‍ ഗെയിംസ് ഇനമായ കുറാഷ്, വേള്‍ഡ് മാര്‍ഷല്‍ ആര്‍ട്സ് ഗെയിംസില്‍ ഉള്‍പ്പെടെ പ്രധാന ഇനമാണ്. നേരത്തേ ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പിനും, ലോക കുറാഷ് ചാമ്പ്യന്‍ഷിപ്പിനും കൊച്ചി വേദിയൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: