ചെന്നൈ: വേനല്‍ക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സ്പെഷല്‍ സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ. 19 റൂട്ടുകളിലായി 239 പ്രത്യേക സര്‍വീസുകളാണ് നടത്തുക.
കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു (06083-ചൊവ്വ), എസ്എംവിടി ബെംഗളൂരു-കൊച്ചുവേളി (06084-ബുധന്‍), എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി (06043-ബുധന്‍), കൊച്ചുവേളി-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ (06044-വ്യാഴം), കൊച്ചുവേളി-ഷാലിമാര്‍ (06081-വെള്ളി), ഷാലിമാര്‍- കൊച്ചുവേളി (06082-തിങ്കള്‍), കൊച്ചുവേളി-നിസാമുദ്ദീന്‍ (06071-വെള്ളി), നിസാമുദ്ദീന്‍-എറണാകുളം ടൗണ്‍ (06072-തിങ്കള്‍), താംബരം-മംഗളൂരു സെന്‍ട്രല്‍ (06049-വെള്ളി), മംഗളൂരു സെന്‍ട്രല്‍-താംബരം (06050-ഞായര്‍), എറണാകുളം ജങ്ഷന്-പാട്ന (06085-വെള്ളി), പാട്ന-എറണാകുളം ജങ്ഷന് (06086) എന്നിവയാണ് കേരളത്തില്‍ നിന്നും തിരിച്ചും സര്‍വീസ് നടത്തുന്ന സ്പെഷല്‍ ട്രെയിനുകള്‍.
ഇതില്‍ താംബരം-മംഗളൂരു സെന്‍ട്രല്‍ സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ വെള്ളിയാഴ്ചകളിലാണ് സര്‍വീസ് നടത്തുക. വെള്ളിയാഴ്ചകളില്‍ താംബരത്ത് നിന്നു ഉച്ചയ്ക്ക് 1.30നു പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ ഏഴു മണിയോടെ മംഗളൂരുവില്‍ എത്തിച്ചേരും.
പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
മംഗളൂരുവില്‍ നിന്ന് ഞായറാഴ്ചകളിലാണ് സര്‍വീസ്. ചെന്നൈ എഗ്മോര്‍-നാഗര്‍കോവില്‍ റൂട്ടില്‍ വന്ദേഭാരത് എക്സ്പ്രസും സ്പെഷല്‍ സര്‍വീസ് നടത്തുന്നുണ്ട്.
വേനല്‍ക്കാലത്തെ തിരക്ക് മുന്നില്‍കണ്ട് 9111 സ്പെഷല്‍ സര്‍വീസുകളാണ് റെയില്‍വേ രാജ്യത്തുടനീളം ആരംഭിച്ചിരിക്കുന്നത്. സര്‍വീസുകളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനയാണിത്. കഴിഞ്ഞ വര്‍ഷം 6369 സ്പെഷല്‍ സര്‍വീസുകളാണ് വേനല്‍ക്കാലത്ത് നടത്തിയത്. ഇക്കൊല്ലം 2742 സര്‍വീസുകളാണ് അധികമായി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: