തിരുവനന്തപുരം: ബിജെപിയെ തോല്പിക്കാന് സിപിഎം കോണ്‍ഗ്രസ്സുമായി ഡീല്‍ ഉണ്ടാക്കിയതായി ബിജെപി. കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഡില് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വക്താവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.
ബിജെപി കേരളത്തില്‍ രണ്ടാം സ്ഥാനത്തു പോലും എത്തില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. എന്നാല്‍ സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത് കേരളത്തില്‍ സിപിഎമ്മിന് എത്ര സീറ്റ് കിട്ടുമെന്ന് പറയാന്‍ താന്‍ ജ്യോത്സ്യന് അല്ലെന്നാണ്. അപ്പോള്‍ എന്ത് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ബിജെപിക്ക് സീറ്റ് കിട്ടില്ലന്ന് മുഖ്യമന്ത്രി പറയുന്നത്. തിരുവനന്തപുരത്തും തൃശൂരും നൂറ് ശതമാനം ബിജെപിക്ക് വിജയം ഉറപ്പുള്ള മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഡീല്‍ എന്താണെന്ന് മുഖ്യമന്ത്രി തുറന്നു പറയണം. സന്ദീപ് പറഞ്ഞു.
രാജ്യത്ത് വിഭജന രാഷ്ട്രീയക്കാരായ ഇത്തരം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് പിന്മാറി വികസന രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന എന്‍ഡിഎക്ക് വോട്ട് നല്‍കണം. കേരളത്തില്‍ നിരവധി സീറ്റുകളില്‍ ബിജെപി വിജയിക്കും. മുഖ്യമന്ത്രിക്ക് തടയാന്‍ പറ്റുമെങ്കില്‍ തടയട്ടെ. മുഖ്യമന്ത്രിയുടെ പ്രസ്താവന വോട്ട് കച്ചവടത്തിന്റെ ഉദാഹരണമാണെന്നും സന്ദീപ് പറഞ്ഞു.
കഴിഞ്ഞ തവണത്തെ പ്രകടനപത്രികയിലെ 99 ശതമാനം വാഗ്ദാനങ്ങളും നടപ്പിലാക്കി കഴിഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.. കേരളത്തിലേക്കുവന്ന വികസന പദ്ധതികളെക്കുറിച്ച് ജനത്തിനറിയാം.മോദി സര്‍ക്കാര്‍ കേരളത്തിനു എന്തുനല്കിയെന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ ചോദ്യത്തിന് ആ വികസന, ക്ഷേമ പദ്ധിതകലാണ് ഉത്തരമെന്നും സന്ദീപ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പച്ചയായ വര്‍ഗ്ഗീയതയാണ് പറയുന്നതെന്നും സന്ദീപ് പറഞ്ഞു.
മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക വായ്പ, അവര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി, അവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും പ്രത്യേക പദ്ധതികള്‍. ഇതുമാത്രമല്ല സര്‍ക്കാരിന്റെ പബ്ളിക് വര്‍ക്കുകകളുടെ കരാര്‍ മതന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്നതിന് പ്രത്യേക നടപടി. സ്കില്‍ ഡവലപ്മെന്റ് സ്പോര്‍ട്സ് ഇവയൊക്കെ മതത്തിന്റെ അടിസ്ഥാനത്തില്‍ പങ്കുവയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക വ്യക്തിനിയമം നടപ്പിലാക്കുമെന്നും പറയുന്നു. കോണ്‍ഗ്രസ് പ്രകടനപത്രിക മുസഌംലീഗിന്റേതാമെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനം ഈ പശ്ചാത്തലത്തിലാണ്. സന്ദീപ് വാചസ്പതി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: