ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ശരാശരി 60 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. 2019ലെ തെരഞ്ഞെടുപ്പില്‍ 69.43 ശതമാനമായിരുന്നു പോളിംഗ്.
ബിജെപിയും തൃണമൂലം ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികളും വീറോടെ പൊരുതുന്ന ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ്ങ് നടന്നത് -77.57 ശതമാനം. ബംഗാളിലെ കൂച് ബീഹാര്‍ ജില്ലയിലെ വാശിയേറിയ മത്സരം നടക്കുന്ന സീതാല്‍കുച്ചിയില്‍ അക്രമം നടന്നതായി പരാതിയുണ്ട്.
മണിപ്പൂരില്‍ പോളിംഗ് ശക്തമായിരുന്നു- 67.4 ശതമാനം. ഇവിടെ തമന്‍പോപ് കി മണ്ഡലത്തില്‍ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ത്തതായി പരാതിയുണ്ട്. . ഇറോയ് സെംബ പോളിംഗ് സ്റ്റേഷനിലും അക്രമം നടന്നതായി പരാതിയുണ്ട്. ത്രിപുരയിലെ ഒരു മണ്ഡലത്തിൽ 76 ശതമാനത്തിലേറെ പോളിങ് നടന്നു. ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ 72 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
12 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 50% മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ബിഹാറിൽ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പേര്‍ രേഖപ്പെടുത്തിയതാണ് ഇന്നത്തെ ഏറ്റവും കുറവ് പങ്കാളിത്തം.
മൂന്നാം തവണ പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന മോദിയെ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നു. മോദിയുടെ ഗ്യാരണ്ടി എന്നതാണ് പ്രധാന പ്രചാരണ വിഷയം. വികസനതുടര്‍ച്ചയ്‌ക്ക് വേണ്ടിയാണ് എന്‍ഡിഎ വോട്ട് തേടുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യാമുന്നണിയാണ് പ്രധാന എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: