കഴിഞ്ഞ ദിവസം ലോക മൂന്നാം റാങ്കുകാരി റഷ്യയുടെ അലക്സാന്‍ഡ്ര ഗോര്യാച് കിനയെ അട്ടിമറിച്ച പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി 12ാം റൗണ്ടില്‍ തോല്പിച്ചത് ഉക്രൈന് താരം അന്ന മ്യുസിചുകിനെയാണ്. ഇതോടെ എട്ടു ഗ്രാന്റ് മാസ്റ്റര്‍മാര്‍ പോരാടുന്ന ടൂര്‍ണ്ണമെന്റില്‍ എട്ടാം സ്ഥാനത്തായിരുന്ന വൈശാലി നാലര പോയിന്റോടെ ആറാം സ്ഥാനത്തെത്തി.
തുടര്‍ച്ചയായ നാല് പരാജയത്തിന് ശേഷമുള്ള വൈശാലിയുടെ തിരിച്ച് വരവ് അവിശ്വസനീയമാണ്. പിന്നീട് ഇപ്പോള്‍ മൂന്ന് കളികളില്‍ തുടര്‍ച്ചയായി ജയിച്ചിരിക്കുകയാണ് വൈശാലി. സലിമോവ, അലക്സാന്‍ഡ്ര ഗോര്യാച് കിന, അന്ന മ്യുസിചുക് എന്നിവരെയാണ തോല്പിച്ചത്.
ലോക മൂന്നാം റാങ്കുകാരി റഷ്യയുടെ അലക്സാന്‍ഡ്ര ഗോര്യാച് കിനയെ സമനിലയില്‍ തളയ്ക്കുകയായിരുന്നു 12ാം റൗണ്ടില്‍ കൊനേരു ഹംപി. ആറ് പോയിന്റുകളോടെ കൊനേരു ഹംപി മൂന്നാം സ്ഥാനത്തെത്തി നില്ക്കുന്നു. ആദ്യറൗണ്ടുകളില്‍ രണ്ട് കളികളില്‍ തോറ്റ ഹംപി പിന്നീടാണ് തുടര്‍ച്ചയായി വിജയവും സമനിലയും നേടി കളിയിലേക്ക് തിരിച്ചുവന്നത്.
ഒന്നും രണ്ടും സ്ഥാനങ്ങള്‍ ആര്‍ക്കാണെന്ന് ഉറപ്പായിക്കഴിഞ്ഞു. തകര്‍പ്പന്‍ പോരാട്ടത്തിലൂടെ ടൂര്‍ണ്ണമെന്റില്‍ ഉടനിളം ആധിപത്യം പുലര്‍ത്തിയ ചൈനക്കാരികളായ ടാന്‍ സോംഗിയും (8), ലെയ് ടിംഗ് ജിയും (7.5) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: