കോട്ടയം: മാവേലിക്കര സ്വദേശിനിയായ കെസിയ മെജോയ്ക്ക് മിസ് ടീന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ പട്ടം. രാജ്യത്തെ കൗമാരക്കാരിലെ സുന്ദരിയായിട്ടാണ് ഇപ്പോള്‍ അബുദാബിയില്‍ താമസിക്കുന്ന കെസിയ തെരഞ്ഞെടുക്കപ്പെട്ടത്. മാവേലിക്കര കിണറ്റുകര മെജോ എബ്രഹാമിന്റെയും സുജ മേജോയുടെയും മകളാണ്. അബുദാബി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും. മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിലും മികച്ച ഒരു ജന്മദിന സമ്മാനം തനിക്ക് കിട്ടാനില്ലെന്ന് വിജയ നിമിഷത്തിന്റെ ഒരു കാന്‍ഡിഡ് ക്ലിക്ക് സോഷ്യല്‍മീഡിയയില്‍ പങ്കിട്ടുകൊണ്ട് കെസിയ വ്യക്തമാക്കി.
കെസിയ ഇനി മിസ് ടീന്‍ ഇന്റര്‍നാഷണല്‍ മല്‍സരത്തില്‍ മാറ്റുരയ്ക്കും. മറ്റ് വിജയികളായ കാരിസ ബൊപ്പണ്ണ, തനിഷ്ക ശര്‍മ്മ, കവിന് റാവു എന്നിവര്‍ യഥാക്രമം മിസ് ടീന്‍ യൂണിവേഴ്സ്, മിസ് ടീന്‍ എര്‍ത്ത്, മിസ് ടീന്‍ ഗ്രാന്‍ഡ് എന്നീ മല്‍സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കും. (ചിത്രത്തില്‍ ഇടത്തുനിന്ന് മൂന്നാമത് കെസിയ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: