അംറോഹ : സാമൂഹ്യനീതിയുടെ പേരിൽ മുൻ സർക്കാരുകൾ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംറോഹ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൻവർ സിംഗ് തൻവാറിനെ പിന്തുണച്ചുള്ള തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
ജ്യോതിബ ഫുലെ, ഡോ. ബി.ആർ. അംബേദ്കർ, ചൗധരി ചരൺ സിങ് എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് താൻ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുൻ സർക്കാരുകൾ സാമൂഹ്യനീതിയുടെ പേരിൽ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ ജനങ്ങളെ വഞ്ചിക്കുക മാത്രമാണ് ചെയ്തതെന്നും അവർക്ക് വേണ്ടിയുള്ള വികസന പദ്ധതികളെ അട്ടിമറിക്കാനാണ് ശ്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: