കോഴിക്കോട് : ബാലഗോകുലത്തിന്റെ ഉപസംഘടനയായ ബാലസാഹിതീ പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്കാരത്തിന് മലയത്ത് അപ്പുണ്ണി അര്‍ഹനായി.
ബാലസാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഇരുപത്തിഅയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം
കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനമായ മെയ് 10 ന് 5.00 മണിക്ക് കോഴിക്കോട് കേസരി ഭവനില്‍ പ്രൊ. കെ.പി.ശങ്കരന് സമ്മാനിക്കും.
ശ്രീധരനുണ്ണി, ഡോ. ഗോപി പുതുക്കോട്, എന്‍.ഹരീന്ദ്രന്‍, ശ്രീജിത്ത് മൂത്തേടത്ത് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്.
കുട്ടികള്‍ക്കായി കഥകളും കവിതകളുമെഴുതിയും അവരെ വല്ലാതെ രസിപ്പിച്ചുമാണ് അപ്പുണ്ണി സാഹിത്യത്തിന്റെ സ്ഥാനം പിടിച്ചത്.
മലമുകളിലേക്കുയര്ന്നത്. നൂറിലേറെ പുസ്തകങ്ങളെഴുതിയ ബാലസാഹിത്യകാരന്‍. കോഴിക്കോട് ഗോവിന്ദപുരത്ത് താമസിക്കുന്ന അപ്പുണ്ണിയുടേതായി കഥയും കവിതയും വിവര്‍ത്തനവും വ്യാഖ്യാനവും ജീവചരിത്രവും സമാഹരണവുമൊക്കെയുണ്ട്.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്.തുടങ്ങി നിരവധി അംഗീകാരങ്ങള്‍. കാര്‍ത്തികനക്ഷത്രം, തേന്തുള്ളികള്, ഞാവല്‍പ്പഴങ്ങള്‍, പുഴക്കരയില്‍, അറവുമാടുകള്‍, പച്ചിലയുടെ ചിരി, 100 കുട്ടിക്കവിതകള്‍ തുടങ്ങിയവ പ്രധാനകൃതികള്‍.’നാട്ടുവഴികള്‍, നഗരവീഥികള്‍’ എന്ന പേരില്‍ കവിയുടെ ആത്മകഥയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: