ടൊറന്റോ: കാന്‍ഡിഡേറ്റ്സ് ചെസില്‍ 11ാം റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ വിഭാഗത്തില്‍ നിന്നും അത്ര ആഘോഷിക്കാനുള്ള വാര്‍ത്തകള്‍ കിട്ടിയില്ലെങ്കിലും ആ കുറവ് വനിതാ വിഭാഗം തീര്‍ത്തു. പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി രമേഷ് ബാബുവും കൊനേരു ഹംപിയും തിളക്കമുള്ള രണ്ട് വിജയങ്ങള്‍ കൊയ്തു എന്നത് നിസ്സാരമല്ല.
വൈശാലി അട്ടിമറിച്ചത് ലോകചെസിലെ മൂന്നാം റാങ്കുകാരിയായ റഷ്യന്‍ താരത്തെയാണ്. ഇരുവര്‍ക്കും കാന്‍ഡിഡേറ്റ്സില്‍ കിരീട സാധ്യതകള്‍ ഇല്ലെങ്കിലും ടോപ് സീഡ് താരങ്ങളെ അട്ടിമറിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് ഇരുവരും.
റഷ്യയുടെ അലക്സാന്‍ഡ്ര ഗോര്യാച് കിനയെ തോല്പിച്ചാണ് വൈശാലി ശ്രദ്ധ നേടിയത്. ആലാപിന് സിസിലിയന് ഓപ്പണിംഗ് ശൈലിയിലാണ് ലാണ് വൈശാലി കളിച്ചത്. വൈശാലി ഈ ടൂര്‍ണ്ണമെന്റില്‍ കിരീടം നേടാന്‍ സാധ്യതയില്ലെങ്കിലും ഒരു ടോപ് സീഡുള്ള താരത്തെ തോല്പിച്ചതിന്റെ സംതൃപ്തി വൈശാലിക്കുണ്ട്. ഇപ്പോള്‍ നാലരപോയിന്റോടെ വൈശാലി നാലാംസ്ഥാനത്താണ്
ബള്‍ഗേറിയയുടെ ന്യൂര‍്ഗ്യുല്‍ സലിമോവയ്ക്കെതിരെ 11ാം റൗണ്ടില്‍ കൊനേരു ഹംപി നേടിയ ജയം വാസ്തവത്തില്‍ ഒരു പകരം വീട്ടല്‍ കൂടിയായി. നേരത്തെ നാലാം റൗണ്ടില്‍ സലിമോവയില് നിന്നും കൊനേരു ഹംപി തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇക്കുറി സ്ളാവ് ഡിഫന്‍സ് ശൈലിയില്‍ കളിച്ച കൊനേരു ഹംപി കളിയുടെ 24ാം നീക്കത്തില്‍ ലഭിച്ച ഒരു കാലാളിന്റെ മുന്‍തൂക്കം അവസാനം വരെ നിലനിര്‍ത്തി കളി ജയിക്കുകയായിരുന്നു. ഇതോടെ അഞ്ചര പോയിന്റോടെ കൊനേരു ഹംപി മൂന്നാം സ്ഥാനത്തെത്തിയെങ്കിലും കിരീട സാധ്യതയില്ല. കാരണം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ചൈനീസ താരങ്ങളായ ടാന്‍ സോംഗിയുടെയും ലെയ് ടിംഗ് ജിയുടെയും പോയിന്റ് നിലകള്‍ യഥാക്രമം 7.5ഉം 7ഉം ആണ്. ഇനി മൂന്നു റൗണ്ടുകള്‍ മാത്രമേ ബാക്കിയുള്ളൂ. കൊനേരു ഹംപിയോടൊപ്പം അലക്സാന്ദ്ര ഗോരിക് ചിനയും റഷ്യയുടെ തന്നെ കാതറിന ലാംഗോയും അഞ്ചര പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: