കൊല്‍ക്കത്ത: വേഗം കുരഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ കൊല്‍ക്കത്ത നൈറ്റ്റ് റൈഡേഴ്സ്(കെകെആര്‍) നായകന് ശ്രേയസ് അയ്യര്‍ക്ക് 12 ലക്ഷം പിഴ ചുമത്തി. രാജസ്ഥാന് റോയല്‍സിനെതിരായ ചൊവ്വാഴ്ച്ചത്തെ മത്സരത്തിലാണ് ശ്രേയസ് നിയന്ത്രിച്ച കെകെആര്‍ ബൗളിങ്ങിനിടെ താമസം വരുത്തിയതായി മാച്ച് റഫറിമാര്‍ കണ്ടെത്തിയത്.
സീസണില്‍ ആദ്യമായാണ് ശ്രേയസ് അയ്യര്‍ ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ട് തെറ്റിച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയനാകുന്നത്. മിനിമം ഓവര്‍ നിരക്ക് ലംഘിച്ചെന്ന കുറ്റത്തില്‍ മത്സര ഫീയില്‍ നിന്നും 12 ലക്ഷം രൂപ ശ്രേയസിന് പിഴയായി നല്‍കേണ്ടിവരും- ഐപിഎല്‍ അധികൃതര്‍ പുറത്തിറക്കിയ റിലീസില്‍ വ്യക്തമാക്കി.
രാജസ്ഥാനെതിരായ മത്സരത്തില്‍ കെകെആര്‍ രണ്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. സീസണില്‍ കൊല്‍ക്കത്തയുടെ രണ്ടാം തോല്‍വിയാണിത്. ഇതുവരെ ആറ് കളികള്‍ കളിച്ചിട്ടുണ്ട്. രാജസ്ഥാന് റോയല്‍സ് കളിച്ച ഏഴെണ്ണത്തില്‍ ഒരെണ്ണത്തില്‍ മാത്രമേ പരാജയം അറിഞ്ഞുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: