Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ലോക കായിക പൂരത്തിന് 99 ദിനങ്ങള്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 12:50 am IST
inSports

പാരിസ്: ലോകത്തെയാകെ ആവേശത്തിന്റെയും ആസ്വാദനത്തിന്റെയും പാരമ്യത്തിലെത്തിക്കുന്ന ദൂരത്തിന്റെയും വേഗത്തിന്റെയും കാവ്യങ്ങള്‍ രചിക്കുന്ന മത്സരങ്ങള്‍ കമ്പങ്ങള്‍ക്ക് ഇനി 99 നാള്‍ കൂടി കാത്തിരിക്കാം.

ആധുനിക ഒളിംപിക്‌സിന്റെ പുത്തന്‍ കാഴ്‌ച്ചകളൊരുക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് പാരിസ്. 1896ല്‍ ഗ്രീസില്‍ തുടക്കമിട്ട ആധുനിക ഒളിംപിക്‌സ് ഇത് മൂന്നാം തവണയാണ് പാരിസില്‍ വിരുന്നെത്തുന്നത്. ഇതിന് മുമ്പ് 1900ല്‍ രണ്ടാം ആധുനിക ഒളിംപിക്‌സ് വേദി പാരിസിലായിരുന്നു. അതിന് ശേഷം 1924ല്‍ ഫ്രാന്‍സിലെ ഷാമുനീ നഗരത്തിനൊപ്പം പാരിസും സംയുക്ത ആതിഥേയത്വം വഹിച്ചിരുന്നു. നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പാരീസ് വേദിയാകുന്ന ഒളംപിക്‌സിലെ വിശേഷങ്ങളിലേക്ക്.

ഒളിംപിക്‌സിന്റെ 33-ാം പതിപ്പ്
ടോക്കിയോ ഒളിംപിക്‌സ് 2020 വാസ്തവത്തില്‍ സംഘടിപ്പിക്കപ്പെട്ടത് 2021 ജൂലൈ, ആഗസ്ത് മാസങ്ങളിലായായിരുന്നു. കോവിഡ് മഹാമാരി കാരണമാണ് മഹാമേള ഒരുവര്‍ഷത്തോളം വൈകിയത്. അതിന് ശേഷം കൃത്യമായി പറഞ്ഞാല്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഒളിംപിക്‌സെത്തുന്നു. ലോക കായിക മേളയുടെ 33-ാം പതിപ്പാണിത്.
ജൂലൈ 26ന് പാരിസിലെ പ്രസിദ്ധമായ ഗാര്‍ഡെന്‍സ് ഓഫ് ദി ട്രൊകാഡീറോ മൈതാനത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇത്തവണത്തെ ഒളിംപിക്‌സ് സമാപിക്കുന്നത് ഇതേ നഗരത്തിലെ സ്റ്റെയ്ഡ് ഡെ ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ ആഗസ്ത് 11നാണ്.

മത്സരങ്ങള്‍ ജൂലൈ 24ന് തുടങ്ങും
ജൂലൈ 26നാണ് ഉദ്ഘാടന ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നതെങ്കിലും രണ്ട് ദിവസം മുമ്പേ മത്സരങ്ങള്‍ ആരംഭിക്കും. സെവെന്‍സ് റഗ്ബി, ഫുട്‌ബോള്‍, അമ്പെയ്‌ത്ത്, ഹാന്‍ഡ്‌ബോള്‍ മത്സരങ്ങളാണ് ജൂലൈ 24, 25 തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒളിംപിക്‌സിലെ ഭാരത നേട്ടങ്ങള്‍
ആകെ ഏഴ് മെഡലുകള്‍- ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം
നീരജ് ചോപ്ര- സ്വര്‍ണം(പുരുഷ ജാവലിന്‍ ത്രോ)
മിരാബായി ചാനു- വെള്ളി(49 കിലോ വിഭാഗം വനിതകളുടെ ഭാരോദ്വഹനം)
രവി ദഹിയ- വെള്ളി(57കിലോ പുരുഷ വിഭാഗം ഗുസ്തി)
ലൗലിന ബോര്‍ഗോഹെയ്ന്‍- വെങ്കലം(വനിതകളുടെ വെല്‍ട്ടെര്‍ വെയ്റ്റ് ബോക്‌സിങ്)
പി.വി. സിന്ധു- വെങ്കലം(വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍)
ബജ്‌രംഗ് പൂനിയ- വെങ്കലം(65 കിലോ പുരുഷ വിഭാഗം ഗുസ്തി)
ഭാരത ഹോക്കി ടീം- വെങ്കലം(പുരുഷ ഹോക്കി)

ലോഗോ
നേട്ടത്തെ പ്രതിനിധാനം ചെയ്യുന്ന സ്വര്‍ണ മെഡല്‍, ഊര്‍ജ്ജം പങ്കുവയ്‌ക്കുന്നതിന്റെ പ്രതീകമായ അഗ്നിനാളം, ഫ്രഞ്ച് ദേശീയതയുടെ മുഖമായ മറിയന്‍ എന്നീ മൂന്ന് ഘടകങ്ങളും സംയോജിപ്പിക്കുന്ന തരത്തിലാണ് പാരിസ് ഒളിംപിക്‌സ് ലോഗോ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ഒദ്യോഗിക ചിഹ്നം
ഫ്രാന്‍സിന്റെ ദേശീയ പതാകയേന്തിയ ഒളിംപിക് ഫ്രൈജ് ആണ് ഇത്തവണത്തെ ഒളിംപിക് ചിഹ്നം. ഫ്രൈജിന്റെ നെഞ്ചില്‍ പാരിസ് ഒളിംപിക്‌സ് ലോഗോ ആലേഖം ചെയ്തിട്ടുണ്ട്.

35 വേദികള്‍, 45 കായിക ഇനങ്ങള്‍
ആകെ 45 കായിക ഇനങ്ങളാണ് പാരീസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 35 ഓളം വേദികളിലായാണ് ഇവ സംഘടിപ്പിക്കുക. പാരിസിലും ഇതിന്റെ പ്രാന്ത പ്രദേശങ്ങളിലും മത്സരങ്ങള്‍ അരങ്ങേറും.

Tags: Paris OlympicsWorld Sports Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

വനിതകളുടെ നീന്തല്‍ 4ഃ100 റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീം
Sports

നീന്തല്‍ തീര്‍ന്നു; ഒതുങ്ങിയ ഒന്നാം സ്ഥാനക്കാരായി അമേരിക്ക

പുതിയ വാര്‍ത്തകള്‍

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.