ഒറ്റപ്പാലം: ചതിക്കുഴി നിറഞ്ഞ സമൂഹത്തില്‍ ജീവിക്കുമ്പോള്‍, ആ കെണികളില്‍ പെടാതെ നമ്മുടെ സംസ്കാരമനുസരിച്ച് പെണ്‍കുട്ടികള്‍ മനസിനെയും ചിന്തയെയും പാകപ്പെടുത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. മായന്നൂര്‍ തണല്‍ നിളാ വിദ്യാനികേതനില്‍ സംഘടിപ്പിച്ച കുമാരി സംഗമം ഉണ്മ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ആത്മാര്‍ത്ഥതയില്ലാത്ത ബന്ധങ്ങളെ സൂക്ഷിക്കാന്‍ ഈ പ്രായത്തില്‍ തിരിച്ചറിവ് ഉണ്ടാകണം. ഒരു സ്ത്രീയുടെ ഏറ്റവും വിലപ്പെട്ട സമ്പാദ്യം ജീവിതശുദ്ധിയാണ്. നമ്മുടെ ഋഷീശ്വരന്മാര് പഠിപ്പിച്ചതും അതാണ്. പതിവൃതയായി ജീവിക്കാന്‍ കഴിയണം.
സ്ത്രീയാണ് സ്ത്രീധനമെന്ന കാര്യം നാം ഓരോരുത്തരും ഓര്‍മിക്കണം. അതിനാല്‍ സമൂഹത്തില്‍ വഴിതെറ്റി പോകുന്നവരെ രക്ഷപ്പെടുത്താനും ശരിയായ വഴിയിലേക്ക് നയിക്കാനും കുമാരിമാര്‍ക്ക് കഴിയണമെന്ന് അവര്‍ ഓര്‍മിപ്പിച്ചു. രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തവും അവര്‍ എടുത്തുപറഞ്ഞു.
മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദുമോഹന്‍, ജനറല്‍ സെക്രട്ടറിമാരായ ഷീജ ബിജു, ഓമന മുരളി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, കെ. ഷൈനു, സാബു, ശാന്തി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: