കോട്ടയ്ക്കല്‍: ആതുരസേവനത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ (ധര്‍മ്മാശുപത്രി) നൂറ് വര്‍ഷം പിന്നിടുന്നു.
ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു വര്‍ഷം വിവിധ പരിപാടികളുണ്ടാകും. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, എക്സിബിഷന്, സാംസ്കാരികപരിപാടികള്‍, വൈദ്യരത്നത്തിന്റെ ജീവിതത്തെ അവലംബമാക്കി രചിച്ച നാടകത്തിന്റെ അവതരണം എന്നിവയുമുണ്ടാകും.
ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടന ചടങ്ങും ലോഗോ പ്രകാശനവും ഏപ്രില്‍ 29ന് വൈകിട്ട് ആറിന്. ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികുമാര്‍ അധ്യക്ഷനാകും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
നടിയും നര്‍ത്തകിയുമായ ആശാ ശരത് മുഖ്യാതിഥിയാകും. ശതാബ്ദി ലോഗോയുടെ പ്രകാശനം മാനേജിങ് ട്രസ്റ്റി ഡോ.പി.എം. വാരിയര്‍ നിര്‍വഹിക്കും. സമ്മേളനത്തില്‍ കോട്ടയ്ക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍ സിഎംഡി ഡോ.പി.എ. കബീര്‍, കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.വി. ജയദേവന്, ട്രസ്റ്റി അഡ്വ. സി.ഇ. ഉണ്ണികൃഷ്ണന് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കെ. ലേഖ ആശംസകളര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: