മുംബൈ: മൂന്നാമത് ലത ദിനാനാഥ് മങ്കേഷ്കര്‍ പുരസ്കാരം പ്രശസ്ത നടന് അമിതാഭ് ബച്ചന് സമ്മാനിക്കും. രാജ്യത്തോടും സമൂഹത്തോടും ജനങ്ങളോടും കലാകാരന് എന്ന നിലയില്‍ ജീവിതത്തിലൂടനീളം പുലര്‍ത്തിയ പ്രതിബദ്ധത കണക്കിലെടുത്താണ് അമിതാഭ് ബച്ചനെ തെരഞ്ഞെടുത്തതെന്ന് ദിനാനാഥ് മങ്കേഷ്കര്‍ കുടുംബം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രശസ്തഗായിക ആശ ഭോസ്ലെക്കുമാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്കാരം സമ്മാനിച്ചത്. മാസ്റ്റര്‍ ദീനാനാഥ് മങ്കേഷ്കര്‍ പുരസ്കാരത്തിന് പ്രശസ്ത സംഗീതജ്ഞന് എ.ആര്. റഹ്മാനെ തെരഞ്ഞെടുത്തു.
വിഖ്യാത ഗായികയും ഭാരതരത്ന ജേതാവുമായ ലത മങ്കേഷ്കറുടെ ഓര്‍മയ്ക്കായി ദീനാനാഥ് മങ്കേഷ്കര്‍ സ്മൃതി പ്രതിഷ്ഠാന്‍ 2022ലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: