Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സ്പെഷല്‍ കുടകള്‍ തയ്യാറായി….. കുടമാറ്റത്തിന് ‘അരിമ്പൂര്‍’ കുടകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 05:57 pm IST
in News
സോഹന്‍ കുട നിര്‍മ്മാണത്തില്‍ . (ഇന്‍സൈറ്റില്‍ : സോഹന്‍)

സോഹന്‍ കുട നിര്‍മ്മാണത്തില്‍ . (ഇന്‍സൈറ്റില്‍ : സോഹന്‍)

മണികണ്ഠന്‍ കുറുപ്പത്ത്‌

കാഞ്ഞാണി : ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ കുടമാറ്റത്തിന് ശോഭ കൂട്ടാന്‍ ഇത്തവണയും അരിമ്പൂരില്‍ നിന്നുള്ള സ്‌പെഷല്‍ കുടകള്‍ ഉണ്ടാകും. ആറു വര്‍ഷമായി പാറമേക്കാവ് വിഭാഗത്തിന് സ്പെഷല്‍ കുടകള്‍ ഒരുക്കുന്ന സോഹന്റെ വീട്ടില്‍ കുടകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

സ്വര്‍ണ്ണനിറത്തിലുള്ള ആയിരക്കണക്കിന് ചെറുകുമിളകള്‍ പതിപ്പിച്ച ഈ സ്പെഷല്‍ കുടകളും പൂരാവേശം നിറയുമ്പോള്‍ കുടമാറ്റത്തില്‍ മിന്നിമറയും.
അരിമ്പൂര്‍ ഉദയനഗര്‍ സ്വദേശി ചേന്നാട്ട് സോഹന്‍ (48) നെറ്റിപ്പട്ടം നിര്‍മാണം ആരംഭിക്കുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഫാന്‍സി നെറ്റിപ്പട്ടങ്ങള്‍, കോലം, തിടമ്പ് എന്നിവയായിരുന്നു പ്രധാനമായും നിര്‍മിച്ചിരുന്നത്. പാറമേക്കാവ് വിഭാഗത്തിന് സ്പെഷല്‍ കുടകള്‍ നിര്‍മിക്കാന്‍ സോഹന് നിയോഗം ലഭിക്കുന്നത് ആറ് വര്‍ഷം മുന്‍പാണ്. അന്ന് മുതല്‍ ഈ വര്‍ഷം വരെ പതിവ് മുടങ്ങിയില്ല.

സാധാരണ കുടകളില്‍ നിന്ന് വ്യത്യസ്തമാണ് സ്പെഷല്‍ കുടകള്‍. ഇവയ്‌ക്ക് യഥാര്‍ത്ഥ കുടയുടെ ആകൃതിയുണ്ടാകില്ല. വാല്‍ക്കണ്ണാടി, നെറ്റിപ്പട്ടം, കോലം, ആലവട്ടം തുടങ്ങിയ രൂപത്തിലുള്ള സ്പെഷല്‍ കുടകളാണ് സോഹന്‍ ഇതുവരെ നിര്‍മ്മിച്ച് നല്‍കിയത്. നാല് പേര്‍ ചേര്‍ന്ന് ഒരു മാസത്തെ അധ്വാനമുണ്ട് കുട നിര്‍മ്മാണത്തിന്. പതിന്നാല് കുടകളാണ് സോഹന്‍ തയ്യാറാക്കുന്നത്.

വെല്‍വെറ്റ്, ഫൈബറില്‍ ഗോള്‍ഡ് പ്ലെയ്റ്റ് ചെയ്ത കുമിളകള്‍ എന്നിവയാണ് പ്രധാന നിര്‍മ്മാണ വസ്തുക്കള്‍. ഗോളക, നാഗപടം, കുമിളകള്‍, ചൂരല്‍പ്പൊളി, ശൂലം, ചന്ദ്രക്കല എന്നിവ കൃത്യമായി കലാപരമായി ഓരോ കുടകളിലും ചേര്‍ക്കും.

രണ്ടായിരത്തോളം ചെറു കുമിളകള്‍ ഓരോ കുടയിലും വച്ച് പിടിപ്പിക്കും. കുട നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍ എല്ലാം തന്നെ സോഹന്‍ സ്വന്തമായി നിര്‍മ്മിക്കുന്നവയാണ്. പാലക്കാടുള്ള സ്വന്തം നിര്‍മ്മാണ ശാലയില്‍ നിന്നാണിവ എത്തിക്കുന്നത്. സോഹന്റെ മനസ്സില്‍ തെളിയുന്ന രൂപങ്ങളാണ് കുടകള്‍ക്ക് നല്‍കുന്നത്. പൂരക്കമ്മറ്റിയുടെ അനുമതി വാങ്ങിയ ശേഷമാണ് ഈ ഡിസൈനുകള്‍ കുടകളിലേക്ക് ഉപയോഗിക്കുന്നത്. സോഹന്റെ മക്കളും കുട നിര്‍മ്മാണത്തിന് സഹായിക്കാന്‍ കൂടെയുണ്ടാകും.

 

Tags: Thrissur pooramParamekav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Kerala

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

Kerala

പൂരം കലക്കൽ; കെ.രാജന്റെ ആരോപണം തള്ളി എഡിജിപി, പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്ന് എം.ആർ അജിത് കുമാർ

Kerala

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചത് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

Kerala

തൃശൂരില്‍ വര്‍ണപ്പകിട്ടോടെ കുടമാറ്റം, ആവേശത്തിലാറാടി ജനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.