യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) ചട്ടങ്ങള്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാമിയ മിലിയ ഇസ്ലാമിയയിലെ അധ്യാപകന് സ്ഥിര നിയമനം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് ഈ നിരീക്ഷണം. അധ്യാപകനെ സ്ഥിരപ്പെടുത്തണമെന്ന യുജിസി സര്‍ക്കുലര്‍ അവഗണിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്. സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗാധികാരവും ഇതിനുണ്ട്. 1956-ലാണ് പ്രാബല്യത്തില്‍ വന്നത്. പൂണെ, ഹൈദരാബാദ്, കല്‍ക്കത്ത, ഭോപാല്‍, ഗുവാഹത്തി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സര്‍വകലാശാലാവിദ്യാഭ്യാസം ഏകീകരിക്കുക, സര്‍വകലാശാലകളിലെ ഗവേഷണസൗകര്യങ്ങള്‍, മൂല്യനിര്‍ണ്ണയം, അദ്ധ്യാപനം എന്നിവയുടെ പരിശോധന നടത്തി ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി മെച്ചപ്പെടുത്തുക, അടിസ്ഥാനവിദ്യാഭ്യാസ നിലവാരത്തില്‍ അനിവാര്യമായ നിയമനിര്‍മ്മാണം നടത്തുക, വിദ്യാഭ്യാസസമ്പ്രദായങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കുക, ആവശ്യമായ ധനസഹായം നല്‍കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
സര്‍വകലാശാലാ വിദ്യാഭ്യാസനിലവാരം പരിശോധിച്ച് വിലയിരുത്തി അവയ്‌ക്ക് അംഗീകാരം നല്‍കുന്നതിനായി 1994-ല്‍ നാഷണല്‍ അസ്സസ്മെന്റ് ആന്റ് അക്രെഡിറ്റേഷന്‍ കൗണ്‍സിലും (NAAC) സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: