മുംബൈ: ഒരുകാലത്ത് സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന കോൺഗ്രസിന് നിലവിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച പാതയെ തകർക്കാൻ ശ്രമിക്കുന്ന ഭിന്നിപ്പിക്കുന്ന സാമ്പത്തിക അജണ്ടയുണ്ടെന്ന് ശിവസേനയുടെ രാജ്യസഭാംഗം മിലിന്ദ് ദേവ്‌റ. ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് ഒരു മധ്യപക്ഷ പാർട്ടിയാണെന്നും എന്നാൽ വളരെ ഇടതുപക്ഷമായിട്ടാണ് പെരുമാറുന്നത്. ലോകമെമ്പാടും പരാജയപ്പെട്ട കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് നയങ്ങളെക്കുറിച്ച് കോൺഗ്രസ് സംസാരിക്കുന്നതെന്നും ദേവ്റ പറഞ്ഞു. ഇന്ധന നവീകരണവും നിക്ഷേപവും എല്ലാം കമ്മ്യൂണിസ്റ്റ് രീതിയിലാണ് കോൺഗ്രസ് നയങ്ങളെന്നും ദേവ്റ കുറ്റപ്പെടുത്തി.
1991-ലെ സാമ്പത്തിക പരിഷ്‌കാരങ്ങൾ, മുൻ 60-70 വർഷത്തെ കോൺഗ്രസിന്റെ നയങ്ങൾ എല്ലാം തന്നെ ബിസിനസുകാരെയും സമ്പത്ത് സൃഷ്‌ടിക്കുന്നവരെയും സൃഷ്ടിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ജനുവരിയിൽ കോൺഗ്രസ് വിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ദേവ്‌റ ചേർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: