ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷകന് ജയ് ആനന്ദ് ദെഹദ്രോയ്.
ദല്‍ഹിയിലെ ഹോട്ടലില്‍ വെച്ച് ശശി തരൂര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും മാധ്യമ പ്രവര്ത്തകന് കരണ്‍ ഥാപ്പര്‍ സംഭവം ഒളിച്ചുവെയ്ക്കാന് ശ്രമിച്ചെന്നുമാണ് ജയ്ആനന്ദ് ദെഹദ്രോയ് എക്സ് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. 2022 ഒക്ടോബര്‍ 11ന് ദല്‍ഹിയിലെ ഹോട്ടലിലാണ് സംഭവം നടന്നത്. സ്ത്രീയുടെ പരാതി മൂടിവെക്കാന്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കരണ്‍ ഥാപ്പര്‍ ശ്രമിച്ചെന്നും അഭിഭാഷകനായ ജയ് ആനന്ദ് എക്സില്‍ കുറിച്ചു.
Karan Thapar is a twisted and corrupt monster – the suave and articulate exterior is a scam.
Went out of his way to protect dirty Shashi from me, in the hotel molestation incident of 11th October 2022 – rather than supporting the victim.
Lutyens filth is astounding. pic.twitter.com/gBclClYmKY
— Jai Anant Dehadrai (@jai_a_dehadrai) April 16, 2024
കരണ്‍ ഥാപ്പര്‍ ഇതുമായി ബന്ധപ്പെട്ട് അയച്ച സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടും ജയ് ആനന്ദ് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരയ്ക്കൊപ്പം നില്‍ക്കുന്നതിന് പകരം വൃത്തികെട്ട, ശശിയെ പിന്തുണക്കുകയാണ് ഥാപ്പര്‍ ചെയ്തതെന്നാണ് അഭിഭാഷകന് എക്സില്‍ കുറിച്ചിരിക്കുന്നത്.
ശശി തരൂരും കരണ്‍ ഥാപ്പറും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച, കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ബോയിയായ ശശി തരൂരിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഭാര്യയുടെ ദുരൂഹമായ മരണത്തില്‍ അദ്ദേഹം സംശയത്തിന്റെ നിഴലിലായിരുന്നു. അതിന്റെ കൂടെയാണ് ഇതും കൂടി പുറത്തുവന്നത്. ഇരയുടെ നിശബ്ദത മനസിലാക്കാവുന്നതേയുള്ളൂവെന്നും അമിത് മാളവ്യ കുറിച്ചു. ജയ് ആനന്ദ് എക്സില്‍ പങ്കുവെച്ച കുറിപ്പും സ്ക്രീന്‍ ഷോട്ടും സഹിതമാണ് അമിത് മാളവ്യയുടെ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: