Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിരീക്ഷണം കര്‍ശനമാക്കും; നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി: തെര. കമ്മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2024, 12:05 am IST
in India

ന്യൂദല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കി ഒരു മാസം പിന്നിടുമ്പോള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി തെര. കമ്മിഷന്‍. എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ പരിഗണനയാണ് നല്‍കുന്നതെന്ന് കമ്മിഷന്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ സുതാര്യതയും തുല്യതയും നടപ്പാക്കണമെന്നാണ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശം. നിയമ- ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടാനോ മറികടക്കാനോ കമ്മിഷന്‍ ശ്രമിക്കില്ല. നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകുമെന്നും കമ്മിഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുണ്ട്. ഈ വാര്‍ത്താക്കുറിപ്പ് സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണെന്നും ആദ്യമായാണ് ഇത്തരം നടപടിയെന്നും കമ്മിഷന്‍ പറയുന്നു.

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ ആരോപിക്കപ്പെടുന്ന തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകള്‍ ദിവസവും നിരീക്ഷിക്കുന്നു. ഏഴ് രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 16 പ്രതിനിധികള്‍ മുഖ്യതെര. കമ്മിഷണറെ സന്ദര്‍ശിച്ച് മാതൃകാചട്ടലംഘനവും അനുബന്ധകാര്യങ്ങളും സംബന്ധിച്ച് പരാതികള്‍ സമര്‍പ്പിച്ചിരുന്നു. സംസ്ഥാനങ്ങളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തലത്തിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും വിവിധ സംസ്ഥാനങ്ങളിലുമായി ഇതുവരെ വിവിധ രാഷ്‌ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഏകദേശം 200 പരാതികളാണ് നല്‍കിയത്. ഇതില്‍ 169 പരാതികളില്‍ നടപടി സ്വീകരിച്ചു. ബിജെപി നല്‍കിയ 51 ല്‍ 38 പരാതികള്‍ക്കെതിരെ നടപടിയുണ്ടായി. കോണ്‍ഗ്രസ് നല്‍കിയ 59ല്‍ 51 പരാതികളിലും നടപടി സ്വീകരിച്ചു. മറ്റു പാര്‍ട്ടികളില്‍ നിന്നായി ലഭിച്ച 90 പരാതികളില്‍ 80 ലും നടപടിയുണ്ടായതായും കമ്മിഷന്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരവും കുറ്റകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയതായും സ്ത്രീകളുടെ അന്തസും ആദരവും സംരക്ഷിക്കുന്ന കാര്യത്തില്‍ കമ്മിഷന്‍ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായും ആഭ്യന്തര, പൊതുഭരണ വകുപ്പുകളുടെ ചുമതലയും ഉള്‍പ്പെടെ ഇരട്ട ചുമതലകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരെ സ്വമേധയാ നീക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാറ്റിനിര്‍ത്താനായിരുന്നു ഈ നടപടി. മുന്‍ തെരഞ്ഞെടുപ്പുകളിലും തെര. ഡ്യൂട്ടിയില്‍ നിന്ന് വിലക്കപ്പെട്ടതിനാല്‍ പശ്ചിമബംഗാള്‍ ഡിജിപിയെ സ്വമേധയാ നീക്കി. ഗുജറാത്ത്, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് സൂപ്രണ്ട് എന്നീ സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ട നോണ്‍- കേഡര്‍ ഓഫീസര്‍മാരെ സ്വമേധയാ സ്ഥലംമാറ്റി. തെരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രീയ പ്രതിനിധികളുമായുള്ള ബന്ധമോ കുടുംബബന്ധമോ ഉള്ള പഞ്ചാബ്, ഹരിയാന, അസം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ സ്വമേധയാ സ്ഥലംമാറ്റിയെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു.

നിയമലംഘനങ്ങളെക്കുറിച്ചുള്ള പരാതികള്‍ നല്‍കാന്‍ പൗരന്മാര്‍ക്കായുള്ള കമ്മിഷന്റെ പോര്‍ട്ടലായ സി വിജിലില്‍ ആകെ 2,68,080 പരാതികള്‍ ലഭിച്ചു. ഇതില്‍ 2,67,762 എണ്ണത്തിന് നടപടി സ്വീകരിച്ചു. ഇതില്‍ ശരാശരി 92% പരാതികളും 100 മിനിറ്റിനുള്ളില്‍ പരിഹരിച്ചു. സി വിജിലിന്റെ ഉപയോഗം അനധികൃത ഹോര്‍ഡിങ്ങുകള്‍, വസ്തുവകകള്‍ നശിപ്പിക്കല്‍, അനുവദനീയമായ സമയത്തിനപ്പുറമുള്ള പ്രചാരണം, അനുവദനീയമായതില്‍ കൂടുതല്‍ വാഹനങ്ങള്‍ വിന്യസിക്കല്‍ എന്നിവയില്‍ ഗണ്യമായ കുറവു വരുത്തിയതായും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.

Tags: surveillanceModiyude GuaranteeElection Commission of IndiaViolators
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടി തുടരാമെന്ന് സുപ്രീംകോടതി

India

പാകിസ്ഥാന്റെ വെടിക്കോപ്പുകൾ ഇനി മതിയാകില്ല ; ഓപ്പറേഷൻ സിന്ദൂരിൽ ഉപയോഗിച്ച ഇസ്രായേലി ഡ്രോണുകൾ മൂന്ന് ഇന്ത്യൻ സായുധ സേനകൾക്കും ലഭ്യമാകും

Kerala

ദൽഹി സ്ഫോടനം; കളമശേരിയിൽ അതീവ സുരക്ഷ, എൻഐഎയും കേന്ദ്ര സേനയും നിരീക്ഷണത്തിന്

Health

ആഫ്രിക്കന്‍ പന്നിപ്പനി : അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കി, കടത്ത് തടയാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്

India

വോട്ടുവേറേ, വോട്ടർ പട്ടിക വേറേ, വോട്ടു മോഷണ ആരോപണം ഭരണഘടനാവിരുദ്ധം: തെരഞ്ഞെടുപ്പു കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.