കൊല്‍ക്കത്ത: ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ നടത്തുന്നതിന് കല്‍ക്കട്ട ഹൈക്കോടതി അനുമതി നല്കി. വിശ്വഹിന്ദു പരിഷത്തും അഞ്ജനി പുത്ര സേനയും നല്കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വിഎച്ച്പി ബുധനാഴ്ചയും സേന 21നും രാമനവമി ആഘോഷങ്ങള്‍ സംഘടിപ്പിക്കും. ഹൗറ ഉള്‍പ്പെടെ ബംഗാളിലെങ്ങും രാമനവമി ആഘോഷിക്കുമെന്ന് വിഎച്ച്പി വ്യക്തമാക്കി. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ അക്രമികള്‍ രാമനവമി ആഘോഷങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: