ന്യൂദല്‍ഹി: വഖഫ് ബോര്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി ദൗദ് നാസിറിന്റെ ജാമ്യാപേക്ഷയില്‍ ദല്‍ഹി ഹൈക്കോടതി ഇ ഡിയോട് മറുപടി തേടി. ഭാര്യക്ക് അപകടം സംഭവിച്ചെന്നും സര്‍ജറി അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് നാസിര്‍ ഇടക്കാല ജാമ്യഹര്‍ജി നല്‍കിയത്.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ അധ്യക്ഷനായ ബെഞ്ച് വിഷയത്തില്‍ ഇ ഡിയുടെ മറുപടി തേടുകയായിരുന്നു. മറുപടി നല്കിയ ശേഷം മെയ് 16ന് ഹര്‍ജി പരിഗണിക്കും.
വഖഫ് ബോര്‍ഡ് ഫണ്ടില്‍ അഴിമതി നടത്തി നാസിര്‍ മുപ്പത്താറ് കോടി തട്ടിച്ചെന്നാണ് ആരോപണം. ഈ തുകയ്ക്ക് ഓഖ്ലയില് മുപ്പത്താറ് കോടിയുടെ ഭൂമി വാങ്ങിയെന്നാണ് പരാതി. ഇതില്‍ 27 കോടി നാസിര്‍ പണമായിതന്നെ നല്‍കുകയായിരുന്നു.
അതേസമയം ഏപ്രില്‍ 23നാണ് നസീറിന്റെ ഭാര്യയുടെ സര്‍ജറി. നാസിര്‍ കഴിഞ്ഞ ഫൈബ്രുവരിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അത് തള്ളി. വഖഫ് ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ ഭൂമി വാങ്ങി, വഖഫ് ബോര്‍ഡ് നിയമന അഴിമതിയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ഇ ഡിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നാസിറിനെ കൂടാതെ സീഷാന്‍ ഹൈദര്‍, ജാവേദ് ഇമാം സിദ്ധിഖീ എന്നിവരും ഈ കേസില്‍ അറസ്റ്റിലാണ്.
ആംആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന്റെ അടുത്ത അനുയായികളാണ് പ്രതികളെല്ലാം. അമാനത്തുള്ള ഖാന് ദല്‍ഹി വഖഫ് ബോര്‍ഡ് അധ്യക്ഷ പദവിയില്‍ ഇരിക്കേയാണ് ഈ അഴിമതിയെല്ലാം നടന്നിട്ടുള്ളത്. നിലവില്‍ അമാനത്തുള്ളയെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ടിനായി ഇ ഡി കോടതിയെ സമിപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: