Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വികസിത ഭാരതത്തിനുള്ള മോദിയുടെ ഉറപ്പുകള്‍

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Apr 16, 2024, 02:49 am IST
in Editorial

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതല്ല, ലംഘിക്കാനുള്ളതാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുന്നതായിരുന്നു വിവിധ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ഇതായിരുന്നു അവസ്ഥ. ഗരീബി ഹഠാവോ പോലുള്ള കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ ജനവഞ്ചനയുടെ നിത്യസ്മാരകങ്ങളാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അതിനു മുന്‍പുള്ള തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിസ്മരിക്കും. പുതിയ വാഗ്ദാനങ്ങള്‍ നല്‍കും. ഇത് പലപ്പോഴും പുതിയ കുപ്പിയിലെ പഴയ വീഞ്ഞായിരിക്കും. പൊതുജനങ്ങളുടെ ഓര്‍മശക്തി കമ്മിയാണെന്ന് വിശ്വസിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് പഴയതൊന്നും നടപ്പാക്കാതെ പുതിയ വാഗ്ദാനങ്ങളുമായി അവരെ സമീപിക്കാന്‍ യാതൊരു മടിയും മനഃസാക്ഷിക്കുത്തും ഉണ്ടാവാറില്ല. രാഷ്‌ട്രീയപാര്‍ട്ടികളുടെ ഓരോ തെരഞ്ഞെടുപ്പു പ്രകടന പത്രികയും വാഗ്ദാനങ്ങളുടെ ശവപ്പറമ്പുകളായിരിക്കും. ഇതിനൊരു മാറ്റം കൊണ്ടുവന്നത് ബിജെപിയും നരേന്ദ്ര മോദിയുമാണ്. വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തി അഴിമതിയില്‍ മുങ്ങിക്കിടന്ന പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിനുശേഷം അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അതിവേഗം ബഹുദൂരം മുന്നോട്ടുപോവുകയുണ്ടായി. അഴിമതി ഭരണത്തിന് അന്ത്യംകുറിക്കുമെന്നതായിരുന്നു 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജനങ്ങള്‍ക്കു നല്‍കിയ വലിയ വാഗ്ദാനങ്ങളിലൊന്ന്. അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന മോദി സര്‍ക്കാരിന് ഭരണരംഗം അഴിമതിമുക്തമാക്കാന്‍ കഴിഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അധികാരത്തുടര്‍ച്ച ലഭിച്ച മോദി സര്‍ക്കാര്‍ ഈ ദൗത്യം തുടരുകയുമാണ്.

കശ്മീരിനു മാത്രം ബാധകമായ വിവേചനപരമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കല്‍, എല്ലാ പൗരന്മാര്‍ക്കും ബാധകമാകുന്ന ഏകീകൃത സിവില്‍ നിയമം കൊണ്ടുവരല്‍ എന്നിവ പ്രകടനപത്രികയില്‍ ബിജെപി ആവര്‍ത്തിച്ചു നല്‍കിയ വാഗ്ദാനങ്ങളായിരുന്നു. നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങളാണ് ഇവയെന്നു പറഞ്ഞ് എതിരാളികള്‍ ബിജെപിയെ പരിഹസിക്കുകയും ചെയ്തുപോന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി തന്റെ ഭരണകാലത്തുതന്നെ അയോദ്ധ്യയില്‍ രാമക്ഷേത്രവും യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. മുസ്ലിം വനിതകളെ നിത്യനരകത്തില്‍ തള്ളിയിടുന്ന മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം പോലുള്ള നടപടികളിലൂടെ ഏകീകൃത സിവില്‍ നിയമത്തിലേക്ക് രാജ്യം മുന്നേറുകയുമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കുന്നതിന്റെ വ്യത്യസ്ത ഘട്ടങ്ങളിലാണ്. വാഗ്ദാനങ്ങളില്‍നിന്ന് പിന്നോട്ടുപോകുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാര്‍ മൂന്നാംമൂഴത്തിനുള്ള ജനവിധി തേടുന്ന പ്രകടനപത്രിക ബിജെപി പുറത്തിറക്കിയിട്ടുള്ളത്. ‘മോദിയുടെ ഗ്യാരന്റി’ എന്ന പേര് നല്‍കിയിരിക്കുന്ന ഈ പ്രകടനപത്രികയില്‍ വനിതകള്‍, യുവാക്കള്‍, അവഗണിക്കപ്പെടുന്നവര്‍, കര്‍ഷകര്‍ എന്നിവരുടെ ക്ഷേമം മുന്‍നിര്‍ത്തി മുഖ്യമായും പതിനാല് വാഗ്ദാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മുദ്ര വായ്‌പയുടെ പരിധി 20 ലക്ഷമാക്കി ഉയര്‍ത്തുമെന്നതും, 70 വയസ്സു കഴിഞ്ഞവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നതും പ്രധാന വാഗ്ദാനങ്ങളാണ്. കര്‍ഷകക്ഷേമം മുന്‍നിര്‍ത്തിയുള്ള പിഎം ഫസല്‍ ബീമയോജന ശക്തിപ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നു. ഇന്ധന വില കുറയ്‌ക്കുമെന്നത് മറ്റൊരു സുപ്രധാന വാഗ്ദാനമാണ്.

‘സങ്കല്‍പ്പപത്ര’ എന്നു പേരിട്ടിരിക്കുന്ന ബിജെപിയുടെ പ്രകടനപത്രികയുടെ മുഖമുദ്ര വിശ്വാസ്യതയാണ്. അടുത്തിടെ വലിയ ചര്‍ച്ചാ വിഷയമായ ‘ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന വ്യവസ്ഥ കൊണ്ടുവരുമെന്നതാണ് മറ്റൊരു പ്രമുഖ വാഗ്ദാനം. പരീക്ഷാ പേപ്പര്‍ ചോരുന്നത് തടയാന്‍ നിയമംകൊണ്ടുവരുമെന്നതാണ് മറ്റൊരു വാഗ്ദാനം. മോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തെ അടിസ്ഥാനമാക്കി 25 വര്‍ഷത്തേക്ക് നടപ്പാക്കേണ്ട കാര്യങ്ങളാണ് പ്രകടനപത്രിക വിഭാവനം ചെയ്യുന്നത്. 2047 ല്‍ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്‌ച്ചപ്പാടാണ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നത്. ഓരോ ഭാരതീയന്റെയും അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള മോദിയുടെ ഉറപ്പുകളാണ് പ്രകടനപത്രികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ജനക്ഷേമത്തിന്റെ കാര്യത്തില്‍ ഐതിഹാസിക നേട്ടങ്ങളാണ് മോദി സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം നീട്ടുമെന്ന പ്രഖ്യാപനം ഇതിലൊന്നാണ്. പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴില്‍ നാലുലക്ഷം വീടുകളാണ് ഇതുവരെ നിര്‍മിച്ചത്. മൂന്നുലക്ഷം വീടുകള്‍കൂടി നിര്‍മിക്കുമെന്ന് പ്രകടനപത്രിക ഉറപ്പുനല്‍കുന്നു. വിശ്വാസ്യതയില്ലാതെയും വിനാശകരവുമായ വാഗ്ദാനങ്ങള്‍ കുത്തിനിറച്ച കോണ്‍ഗ്രസ് പ്രകടന പത്രികയില്‍നിന്ന് വ്യത്യസ്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ബിജെപി പ്രകടനപത്രിക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മാത്രമായി 370 സീറ്റും എന്‍ഡിഎ സഖ്യത്തിന് 400 സീറ്റും നേടാനുള്ള ആത്മവിശ്വാസം ഇതില്‍ പ്രകടമാണ്.

 

Tags: Narendra ModiPICKdeveloped indiaSankalp Patra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.