കോട്ടയം: ഈ പാര്‍ട്ടിക്ക് ദേശീയ സെക്രട്ടറിയില്ലേ? സംസ്ഥാന സെക്രട്ടറിയില്ലേ? പോട്ടെ, സംസ്ഥാനത്ത് ഒരു എല്‍.ഡി.എഫ് കണ്‍വീനര്‍ ഇല്ലേ ? പിണറായി വിജയന് ആണോ എല്‍ഡിഎഫിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി?
എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യം കാണുമ്പോള്‍ സ്വാഭാവികമായിട്ടും ആരും സംശയിച്ചു പോകുന്ന ഒന്നാണിത്. പരസ്യത്തില്‍ പകുതിയും കാരണഭൂതന്റെ തല. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന ഗീര്‍വാണം. ഇത്രയൊക്കെ മാത്രമാണ് ഇന്നലെ ഇറങ്ങിയ ഒരു വനിതാ മാസിയിലെ രണ്ട് ഫുള്‍ പേജ് പരസ്യത്തിലുള്ളത്.
നിയമസഭയിലേക്ക് നടക്കുന്ന് തെരഞ്ഞെടുപ്പ് ആയിരുന്നുവെങ്കില്‍ സമ്മതിച്ചു, ഇതാണ് പരസ്യം എന്ന് നമുക്ക് പറയാം. പക്ഷേ ഇത് ലോക്്സഭാ തെരഞ്ഞെടുപ്പാണ്. രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്്. അവിടെ പിണറായി വിജയന് എന്ത് കാര്യം? ഒരു സീറ്റിലെങ്കിലും മത്സരിക്കുന്നുണ്ടോ? ഇല്ല. ഈ സംസ്ഥാനത്തെ മുഖ്യമന്ത്രി എന്നതില്‍ കവിഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്ത് പ്രസക്തിയാണ് പിണറായിക്കുള്ളത? അതോ കേരളത്തില്‍ എല്‍ഡിഎഫ് ഇല്ല, കമ്മ്യൂണിസ്റ്റുകളും ഇല്ല, പിണറായിസ്റ്റുകള്‍ മാത്രമേ ഉള്ളൂ എന്നുള്ള പരസ്യമായ പ്രഖ്യാപനമോ?.
എല്‍ഡിഎഫിന് ഒരു ദേശീയ വീക്ഷണമില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് പിണറായിയുടെ മുഖം മാത്രം വച്ചുകൊണ്ടുള്ള ഈ പരസ്യം. ദേശീയതലത്തിലുള്ള ഒരു നേതാവിന്റെ ചിത്രം വയ്ക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ. ദേശീയതലത്തില്‍ തങ്ങളുടെ മുന്നണി ഇന്ത്യ മുന്നണിയാണെന്നും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധി ആണെന്നും തുറന്നു പറയാന്‍ കഴിയാത്ത ഗതികേട്.
മറ്റൊരു കൗതുകം മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഒരു വനിതാ മാസികയിലാണ് പിണറായിയുടെ മുഖം വച്ചുള്ള ഈ പരസ്യം എന്നുള്ളതാണ്. കേരളത്തിലെ വീട്ടമ്മമാര്‍ക്കെല്ലാം താന്‍ പ്രിയങ്കരനാണെന്ന്് പുള്ളിയങ്ങ് ധരിച്ചുവശായിട്ടുണ്ടെന്നു തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: