ദില്ലി: ദില്ലി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്നും കെജ്രിവാളിന് ഉടനടി ആശ്വാസം കിട്ടിയില്ല. ഇക്കാര്യത്തില്‍ ഇഡിയോട് ഏപ്രില്‍ 29നകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചു. നേരത്തെയുള്ള കസ്റ്റഡി കാലാവധി ഏപ്രില്‍ 15ന് അവസാനിച്ചെങ്കിലും ഏപ്രില്‍ 23വരെ കസ്റ്റഡി കാലാവധി നീട്ടാന്‍ വിചാരണക്കോടതി ഉത്തരവിട്ടു.
കേസ് ഏപ്രില്‍ 19 വെള്ളിയാഴ്ച കേള്‍ക്കണമെന്ന അരവിന്ദ് കേജ്രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ് വിയുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
കേസില്‍ വാദങ്ങള്‍ ഉയര്‍ത്താന്‍ അഭിഷേക് മനു സിംഗ് വി ശ്രമിച്ചെങ്കിലും സുപ്രീംകോടതി ജസ്റ്റീസുമാരായ സജ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് ഇത് അനുവദിച്ചില്ല. കേസിനെപ്പറ്റി കോടതിക്ക് അറിയാമെന്നായിരുന്നു സുപ്രീംകോടതി ജഡ്ജിമാരുടെ വിശദീകരണം. ഇത് ഈ ഹര്‍ജിയില്‍ സുപ്രീംകോടതി വലിയ പ്രാധാന്യം കാണുന്നില്ലെന്നതാണ് സൂചിപ്പിക്കുന്നത്. കേസിനെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്ന് അറിയുന്നുണ്ടെന്നും കോടതി അഭിഷേക് മനു സിംഗ് വിയോട് പറഞ്ഞു. അതേ സമയം കേജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി വിചാരണക്കോടതി ഏപ്രില്‍ 23 വരെ നീട്ടി.
ഇതിനിടെ മദ്യനയക്കേസിൽ സിസോദയയുടെ ജാമ്യപേക്ഷ നീളുന്നതിൽ വിചാരണക്കോടതിയില്‍ അഭിഷേക് മനു സിംഗ് വി ശ്രമിച്ചെങ്കിലും ജാമ്യത്തിനുള്ള ഹർജി ഏപ്രിൽ 20ന് മാത്രമേ എടുക്കുകയുള്ളൂ എന്നായിരുന്നു സുപ്രിംകോടതിയുടെ മറുപടി. തീരുമാനം നീളുകയാണെന്നും ഇത് അനീതിയെന്നും അഭിഷേക് മനു സിംഗ് വി പറഞ്ഞുനോക്കിയെങ്കിലും സുപ്രീംകോടതി അത് മുഖവിലയ്‌ക്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: