തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി കാലവര്‍ഷം ഇത്തവണ പതിവിലും നേരെത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മേയ് അവസാന വാരത്തോടെ കാലവര്‍ഷമെത്തുമെന്നാണ് വിവരം.
എല്‍നിനോയുടെ സ്വാധീനം കുറഞ്ഞതോടെ വേനല്‍മഴ വര്‍ദ്ധിക്കും. സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ വേനല്‍മഴ ശക്തിപ്പെടും.
നാളെയും മറ്റന്നാളും മധ്യ- തെക്കന്‍ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും. 20 ന് ശേഷം വടക്കന്‍ കേരളത്തിലെ മറ്റു ജില്ലകളിലും മഴയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: