തൃശൂര്‍: ബിജെപിയില്‍ താന്‍ ഹാപ്പിയാണെന്ന് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ കെ. കരുണാകന്റെ മകള്‍ കെ. പത്മജ. സ്ത്രീകള്‍ക്ക് നല്ല ബഹുമാനം കിട്ടുന്നതുകൊണ്ടാണ് താന്‍ ഇങ്ങിനെ പറയുന്നതെന്നും കെ. പത്മജ ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
“സ്ത്രീകളെ കൂടുതലായി ഉള്‍ക്കൊള്ളിക്കാനുള്ള ഒരു ശ്രമം ബിജെപിയില്‍ കാണുന്നു. ഏത് പ്രോഗ്രാമിന് പോകമ്പോഴും സ്ത്രീസാന്നിധ്യം കൂടുതലായി കാണുന്നു.ഇതൊക്കെ കാണുമ്പോള്‍ ഒരു സന്തോഷമുണ്ട്” – പത്മജ പറയുന്നു.
“കെ. കരുണാകരന്റെ കാലത്ത് സ്ത്രീകള്‍ക്ക് നല്ലതുപോലെ അധികാരം നല്‍കിയിരുന്നു. അതിന് ഉദാഹരണമാണ് സാവിത്രിലക്ഷ്ണനും ലീലാ ദാമോദരമേനോനും എം.ടി. പത്മയുമെല്ലാം. ഇപ്പോള്‍ നോക്കൂ. കോണ്‍ഗ്രസില്‍ എംപി ആയതുകൊണ്ട് മാത്രമാണ് ആലത്തൂരില്‍ രമ്യാ ഹരിദാസിന് സീറ്റ് കൊടുത്തത്. കോണ്‍ഗ്രസ് ഒരു സ്ത്രീക്ക് മാത്രം സീറ്റ് നല്‍കിയപ്പോള്‍ ബിജെപി അഞ്ച് സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കി. “- കെ. പത്മജ പറയുന്നു.
“കോണ്‍ഗ്രസില്‍ 50 വയസ്സ് കഴിഞ്ഞവരെയാണ് കാണുന്നതെങ്കില്‍ ബിജെപിയില്‍ ചെറുപ്പക്കാരും സ്ത്രീകളും ധാരാളമായി വരുന്നു. ഇവര്‍ വര്‍ഗ്ഗീയപാര്‍ട്ടിയെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ അനില്‍ ആന്‍റണിയും അബ്ദുള്ളക്കുട്ടിയും ഇതില്‍ വരില്ലല്ലോ. എല്ലാ പ്രദേശത്തും ബിജെപിയുടെ ഒരു മുന്നേറ്റം കാണുന്നുണ്ട്. ഞാന്‍ കണ്ട പലരും ഉള്ളില്‍ ബിജെപിയാണ്. “- കെ. പത്മജ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: