ന്യൂഡൽഹി: ഓപ്പറേഷൻ മേഘ്ദൂത് ദൗത്യത്തിന് 40 വയസ് തികയുന്നു. സിയാച്ചിൻ ഹിമാനി പിടിച്ചെടുക്കുന്നതിനുള്ള പാക് ശ്രമങ്ങളെ പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം മുന്നേറിയ ദൗത്യമാണ് ഓപ്പറേഷൻ മേഘദൂത്. ഇപ്പോഴിതാ ഇതിന്റെ 40-ാം വാർഷികം ഇന്ത്യൻ വ്യോമസേന ആഘോഷിക്കാനൊരുങ്ങുകയാണ്.
ഇന്ത്യൻ കരസേനയും ഇന്ത്യൻ വ്യോമസേനയും ചേർന്നാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.1984 ഏപ്രിൽ 13-ന് ഇന്ത്യൻ സേന നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനിൽ ഒന്നായിരുന്നു ഓപ്പറേഷൻ മേഘദൂത്. ഹിമാലയത്തിന്റെ കിഴക്കൻ കാരക്കോറം പർവത നിരയിലാണ് സിയാച്ചിൻ ഗ്ലേസിയർ സ്ഥിതി ചെയ്യുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായാണ് ഇതിനെ കണക്കാക്കുന്നത്. ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം പാക് ശ്രമങ്ങളെ പരാജയപ്പെടുത്തുക എന്നതായിരുന്നു. അതിതീവ്രമായ ശീതകാലമാണ് ഇവിടെ അനുഭവപ്പെടുന്നത്. നാല് പതിറ്റാണ്ട് പിന്നിടുന്ന സൈനിക ഓപ്പറേഷനിൽ ഐഎഎഫ് ഹെലികോപ്റ്ററുകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: