തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് ശശിതരൂരിനും 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്.
രാജീവ് ചന്ദ്രശേഖറിനെതിരെ ന്യൂസ് 24 ചാനലിൽ അഭിമുഖത്തിലാണ് വ്യാജ ആരോപണം തരൂർ ഉന്നയിച്ചതഉന്നയിച്ചത്. രാജീവ് ചന്ദ്രശേഖർ വോട്ടിനു വേണ്ടി വോട്ടർമാർക്കും സമുദായ നേതാക്കൾക്കും പണം നൽകുന്നു എന്നായിരുന്നു ആരോപണം. ഇതിനെതിരെ BJP സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ അഡ്വ ജെ. ആർ.പത്മകുമാറും എൻഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കൺവീനർ വി.വി. രാജേഷും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
കമ്മീഷൻ ശശി തരൂരിനും ശ്രീകണ്ഠൻ നായർക്കും നോട്ടീസ് അയച്ചിരുന്നു. എന്നാൽ ആരോപണം തെളിയിക്കാനോ തൃപ്തികരമായ മറുപടി നൽകാനോ ഇരുവർക്കുമായില്ല.
വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പേർക്കും കർശനമായ താക്കീത് നൽകിയത്. അഭിമുഖത്തിന്റെ വിവാദ ഭാഗങ്ങൾ മറ്റേതെങ്കിലും രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും കമ്മീഷൻ വിലക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: