ആഹാ.. എത്ര സുന്ദരസുരഭിലമായ കാലമായിരിക്കും അത്. നിങ്ങള്‍ക്ക് എന്തിനെയും കൊന്ന് തിന്നാം, ബിക്കിനി പോലുള്ള ഏതു വസ്ത്രം ധരിച്ചും തെരുവിലൂടെ നടക്കാം, കാണുന്ന ആരെ വേണമെങ്കിലും സ്നേഹിക്കാം, കല്യാണം കഴിക്കാം, ഇന്ത്യയില്‍ എവിടെയും തോന്നിയ പോലെ സഞ്ചരിക്കാം. ആര്‍ക്കും ആരെയും ഭയക്കാതെ ജീവിക്കാം. എല്ലാ വ്യക്തികള്‍ക്കും സര്‍വ്വസ്വാതന്ത്ര്യം… കോണ്‍ഗ്രസ് പ്രകടനപത്രികകയിലാണ് അനിയന്ത്രിതമായ ഈ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രകടനപത്രിക തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ഒരു മാധ്യമത്തിനു നല്കിയ കൂടിക്കാഴ്ചയിലാണ് ഈ സൂചനകള്‍ നല്‍കുന്നത്.
സാധാരണ മനുഷ്യര്‍ കഴിക്കുന്ന മത്സ്യമാംസങ്ങളെല്ലാം നിലവിലുള്ള ഭരണ സംവിധാനത്തിലും കഴിക്കുന്നതിന് ആരാണ് തടസ്സം നില്‍ക്കുന്നത്? സഭ്യമായ ഏത് വസ്ത്രം ധരിക്കുന്നതിനും ആരാണ് വിലക്കുന്നത് ? ഒന്നുമില്ല. പിന്നെ എന്തിനാണ് ഇഷ്ട ഭക്ഷണം കഴിക്കാനും ഇഷ്ടവസ്ത്രം ധരിക്കാനും ആരെയും സ്നേഹിക്കാനും ഉള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തും എന്ന് പ്രകടനപത്രികയില്‍ എടുത്തു പറയുന്നത്? അതിനര്‍ത്ഥം ചില പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കാനും ധരിക്കാതിരിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കാനും കഴിക്കാതിരിക്കാനും വേണ്ടി വാദിക്കുന്ന ചിലതരം ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തും എന്നു മാത്രമാണ്. ആര്‍ക്കും ആരെയും ഭയക്കാതെ ജീവിക്കാം എന്നതു കൊണ്ട് ഏത് അഴിമതിയും കൊള്ളയും നടത്തിയാലും ആരെയും ഭയക്കേണ്ടെന്നാണോ? അതും പളനിയപ്പ ചിദംബരം വ്യക്തമാക്കണം. പ്രീണന രാഷ്്ട്രീയത്തിന്റെ പച്ചയായ പ്രഖ്യാപനമാണ് ഇതൊക്കെ. നട്ടെല്ലില്ലാത്ത ഈ നിലപാടാണ് തങ്ങളെ പത്തുവര്‍ഷക്കാലം പ്രതിപക്ഷത്തിരുത്തിയതെന്ന പാഠം കോണ്‍ഗ്രസ് ഇനിയും പഠിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: