Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൃക്ഷാരാധനയിലെ സാംസ്‌കാരിക മഹിമ

ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍ by ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍
Apr 14, 2024, 04:09 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

സമ്പൂര്‍ണഗോവയാത്ര എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി നാനൂറിലേറെ ഗോവന്‍ ഗ്രാമങ്ങളുടെ അകതാരറിഞ്ഞ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള രചിച്ച ‘ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ’ എന്ന പുസ്തകം പ്രകൃതിസ്‌നേഹികള്‍ക്കും ഗോവ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ക്കും സമീപകാലത്ത് ലഭിച്ച മഹാനിധിയാണ്. നൂറ്റാണ്ടുകളുടെ നാഡിമിടിപ്പുകള്‍ ഏറ്റുവാങ്ങിയ അനേകമനേകം വൃക്ഷരാജാക്കന്മാരെക്കുറിച്ചുള്ള അധികാരിക രേഖയാണ് ഈ കൃതി. മൂന്നേക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന വൃക്ഷ ചക്രവര്‍ത്തിമാര്‍ വരെ ഈ കൃതിയില്‍ തണല്‍ വിരിച്ച് നിലകൊള്ളുന്നുണ്ട്.

ഭരണഘടനാപരമായ ഉന്നതപദവി യിലിരുന്ന് ഉത്തരവാദിത്വങ്ങള്‍ സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്നതിന്റെ ഭാഗമായ ഔദ്യോഗിക ജീവിതത്തിരക്കുകള്‍ക്കിടയിലും തന്നില്‍ ഉണര്‍ന്നുദ്ദീപ്തമായ പ്രകൃതിസ്‌നേഹാധിഷ്ഠിതമായ ജീവിതഭര്‍ശനത്തിന്റെ സര്‍ഗാത്മക പ്രകാശനത്തിന് ഈ കൃതിയെ മാധ്യമമാക്കുകയാണ് പി.എസ്. ശ്രീധരന്‍ പിള്ളയിലെ പ്രതിഭാധനനായ എഴുത്തുകാരന്‍. ഗോവ കണ്ട ഏറ്റവും ജനകീയനായ ഗവര്‍ണര്‍ എന്ന വിശേഷണം കരസ്ഥമാക്കിയ പി.എസ്. ശ്രീധരന്‍പിള്ള താനാര്‍ജ്ജിച്ച ഈ ജനകീയതയെ ഭാവാത്മകമായ പഠനമനന വൃത്തിയിലേക്ക് വികസിപ്പിച്ചതിന്റെ സദ്ഫലമാണ് ഈ പുസ്തകം.

ഗോവന്‍ വൃക്ഷ സമ്പത്തിന്റെ വൈവിധ്യം ചാരുതയോടെ അവതരിപ്പിക്കുന്ന ഈ കൃതിയില്‍ കാനകോണയിലെ പാര്‍ത്തഗല്‍ ജീവോത്തം മഠത്തിലെ 500 വര്‍ഷത്തിലേറെ പഴക്കമുള്ള അതിവിശിഷ്ടവും അപൂര്‍വവും പരിപാവനവുമായ ഒരു ആല്‍മരത്തെക്കുറിച്ചുള്ള ശ്രദ്ധേയ വിവരണമുണ്ട്. ഈ കൃതി വെളിച്ചം കണ്ടതോടെ ഈ ആല്‍മരം ദര്‍ശിക്കുവാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് അനേകമനേകം സഞ്ചാരികളും വൃക്ഷഗവേഷകരും എത്തിച്ചേരുന്നതായി വിവിധ പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു ഗോവന്‍ ഗ്രാമങ്ങളിലും വിവിധ ആരാധനാസ്ഥാനങ്ങളിലും വേരൂന്നി ആകാശവിസ്തൃതിയില്‍ ചില്ലകള്‍ വിരിച്ചു നില്‍ക്കുന്ന പൈതൃക വൃക്ഷങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്ക് റഫറന്‍സ് ഗ്രന്ഥമാണിത്.

പുണ്യവൃക്ഷങ്ങളുടെ സസ്യശാസ്ത്രപരമായ സവിശേഷതകളും, ഗോവന്‍ ജനതയുടെ വൃക്ഷാരാധനാ മനോഭാവവും സാംസ്‌കാരികമഹിമയും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ട് മനോഹരചിത്രങ്ങളാല്‍ അലംകൃതമായ ഈ കൃതി. പി.എസ്. ശ്രീധരന്‍ പിള്ളയുടെ സൂക്ഷ്മനിരീക്ഷണ ശക്തിക്കും ആഖ്യാന പാടവത്തിനും ഗവേഷണോന്മുഖമായ ഗ്രന്ഥരചനാതത്പരതക്കും ഉത്തമനിദര്‍ശനമാണ്. അദ്ദേഹം രചിച്ച വാമന വൃക്ഷകല എന്ന കൃതിക്കും ഈ ഗുണമഹിമയുണ്ട്. വൃക്ഷായുര്‍വേദം പോലുള്ള മഹത്തായ പ്രാചീനകൃതികളുമായും നവീനവൃക്ഷശാസ്ത്ര കൃതികളുമായും സംവദിച്ചതിന്റെ വെളിച്ചം ഈ ഗ്രന്ഥത്തില്‍ ആദ്യന്തം തെളിയുന്നുമുണ്ട്.

സസ്യശാസ്ത്ര പഠിതാക്കളും ഗവേഷകരും ഭരണാധികാരികളും ഇതിനകം തന്നെ ഇൗ കൃതിയുടെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. പൈതൃകവൃക്ഷങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പാരിസ്ഥിതിക പ്രാധാന്യം സ്ഫടികസ്ഫുടമായി പ്രഖ്യാപിക്കുന്ന ഈ കൃതി. ചൂഷണാധിഷ്ഠിതവും മനുഷ്യകേന്ദ്രീകൃതവുമായ യൂറോപ്യന്‍ പ്രകൃതി വീക്ഷണത്തിന്റെ പരിമിതികള്‍ പരോക്ഷമായി കാട്ടിത്തരുന്നുണ്ട്. ചിരന്തനവും സൗമ്യോദാരവും ലോകഹിത കാംക്ഷിയുമായ ഭാരതീയ പ്രകൃതിദര്‍ശനത്തിന്റെ സാരമറിഞ്ഞും നവീനമായ കാഴ്‌ച്ചയില്‍ നിറഞ്ഞും വെളിച്ചം കണ്ട ഈ കൃതിയുടെ രൂപവും ഭാവവും ചേതോഹരമാണ്. പി.എസ്. ശ്രീധരന്‍ പിള്ളയുടെ ഇത്തരം സദുദമ്യങ്ങള്‍ ഇനിയുമിനിയും തുടരട്ടേ.

(കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മലയാള ഗവേഷണവിഭാഗം മേധാവിയാണ് ലേഖകന്‍)

Tags: Heritage Trees of GoaGoa GovernorPS Sreedharanpilla
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചട്ടവിരുദ്ധമെന്ന് നിയമ വിദഗ്ധര്‍; ഗോവ ഗവര്‍ണര്‍ക്കെതിരെ കേരള പോലീസിന്റെ കുറ്റപത്രം

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ബോം ജീസസ് ബസലിക്കയില്‍ നടന്ന സെ. ഫ്രാന്‍സിസ് സേവ്യറുടെ ദിവ്യ ശരീരം ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തുന്നു
India

ഗോവ ഗവര്‍ണര്‍ സെ. ഫ്രാന്‍സിസ് സേവ്യറുടെ ഭൗതിക ശരീരം ദര്‍ശിച്ചു

പ്രഥമ പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട്ട് നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറ്റുവാങ്ങുന്നു. പി. ഉണ്ണിക്കൃഷ്ണന്‍, കെ.പി. ശ്രീശന്‍, പി.വി. ചന്ദ്രന്‍, വി.കെ. സജീവന്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.ടി. രമേശ്, കെ. നാരായണന്‍, അഡ്വ. കെ.വി. സുധീര്‍ സമീപം
Kerala

രാഷ്‌ട്രീയ അയിത്താചരണത്തിനെതിരെ ഗവര്‍ണറും കേന്ദ്രമന്ത്രിയും

വയനാട് ദുരന്ത ബാധിതര്‍ക്ക് അവശ്യസാധനങ്ങളുമായി ഗോവയില്‍ നിന്ന് പുറപ്പെട്ട ട്രക്ക് ഗോവ ഗവര്‍ണര്‍ 
പി.എസ്. ശ്രീധരന്‍ പിള്ള ഫഌഗ് ഓഫ് ചെയ്യുന്നു
Kerala

വയനാട്ടിലേക്ക് അവശ്യസാധനങ്ങളുമായി ഗോവയില്‍ നിന്ന് ട്രക്ക് പുറപ്പെട്ടു

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള മേപ്പാടി 
കുടുംബാരോഗ്യകേന്ദ്രം സന്ദര്‍ശിക്കുന്നു
Kerala

രാജ്യം ഒന്നടങ്കം വയനാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗോവ ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies