പാറശ്ശാല: പര്യടനത്തിനിടയിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് നൽകാൻ സ്വന്തമായി കൃഷി ചെയ്ത് വിളയിച്ച കാർഷിക ഉൽപ്പന്നങ്ങളുമായി ഒരു കർഷക എത്തിയത് നാട്ടുകാർക്ക് കൗതുകമായി.
അയിര വട്ടപ്പാ സ്വദേശി ദേവേശ്വരിയാണ് തന്റെ കൃഷിയിടത്ത് വളയിച്ച നേന്ത്ര വാഴക്കുലയും വള്ളിപയറും ചീരയുമാണ് കുഴയാൻവിളയിൽ തുറന്ന വാഹനത്തിലെത്തിയ സ്ഥാനാർത്ഥിക്ക് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ മികച്ച കർഷക സ്ത്രീക്കുള്ള അവാർഡ് ലഭിച്ചതിന്റെ പ്രത്യുപകാരമാണ് കാർഷിക ഉൽപ്പന്നം നൽകിയതെന്ന് ദേവശ്വേരി പറഞ്ഞു.
കൃഷി ഉപജീവനമാക്കിയ ദേവേശ്വരി സ്വന്തമായുള്ള ഒരേക്കർ സ്ഥലത്തും പാട്ടത്തിനെടുത്ത വയലിലുമാണ് വാഴ, പയർ, ചീര തുടങ്ങിയ കൃഷി നടത്തിവരുന്നത്. കൃഷിമാത്രമല്ല ആട്, പശു എന്നിവ പരിപാലിച്ചും ദേവേശ്വരി കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്നുണ്ട്.കർഷകരുടെ ഉന്നമനത്തിനും നാടിന്റെ വികസനത്തിനും രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് അവർ സ്ഥാനാർത്ഥിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: