ലോക ചാമ്പ്യനായ ചൈനയിലെ ഡിങ് ലിറനെ നേരിടാനുള്ള എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ എട്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ ഡി. ഗുകേഷ് അഞ്ച്പോയിന്റോടെ മുന്നില്‍. റഷ്യക്കാരന് ഇയാന്‍ നെപ്പോമ്നിഷിയും ഇതോടെ അഞ്ച് പോയിന്റോടെ ഡി. ഗുകേഷിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. . ഗുകേഷ് എട്ടാം റൗണ്ടില്‍ ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ തോല്പിക്കുകയായിരുന്നു.
ഇയാന്‍ നെപ്പോമ്നിഷിയെ അസര്‍ബൈജാനിലെ നിദിത് അബസൊവ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. പ്രജ്ഞാനന്ദയാകട്ടെ ഫ്രാന്‍സിന്റെ അലിറെസ ഫിറുജ്സയെ സമനിലയില്‍ കുരുക്കി. അപകടകാരിയായ അലിറെസ ഏഴാം റൗണ്ടില്‍ അതുവരെ തോല്‍വിയറിയാത്ത ഡി. ഗുകേഷിനെ തോല്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധാപൂര്‍വ്വമാണ് പ്രജ്ഞാനന്ദ കരുക്കള്‍ നീക്കിയത്.
മറ്റൊരു കളിയില്‍ അമേരിക്കയുടെ ഹികാരു നകാമുറ അമേരിക്കയുടെ തന്നെ ഫാബിയാനോ കരുവാനയെ തോല്പിച്ചു. ഇതോടെ നാലര പോയിന്റുകള്‍ നേടിയ ഹികാരു നകാമുറ പ്രജ്ഞാനന്ദയ്ക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.
വനിതാ ചെസ്സില്‍ വലിയ അട്ടിമറി നടന്നു. അതുവരെ ഒന്നാം സ്ഥാനത്ത് നിലകൊണ്ട ചൈനയുടെ ടാന്‍ സോംഗിയെ ചൈനയുടെ തന്നെ ലെയ് ടിംഗ്ജീ തോല്പിക്കുകയായിരുന്നു. ഇതോടെ റഷ്യയുടെ അലക്സാന്‍ഡ്ര ഗോരിക്ചിന അഞ്ച് പോയിന്റോടെ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ലെയ് ടിംഗ്ജീ രണ്ടാം സ്ഥാനത്തേക്ക് കയറിയതോടെ ടാന്‍ സോംഗി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യന്‍ താരങ്ങള്‍ പിന്നിലാണ്. എട്ടാം റൗണ്ടില്‍ ഇന്ത്യയുടെ കൊനേരു ഹംപി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയെ തോല്പിച്ചു. ഇതോടെ കൊനേരു ഹംപി അഞ്ചാംസ്ഥാനത്തെത്തി. വൈശാലി ഏറ്റവും താഴെ എട്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: