കന്നി തെരഞ്ഞെടുപ്പ്… പക്ഷെ അമ്പരപ്പില്ല ലവലേശം. സ്റ്റാലിന് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്, മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് മുന്നേറുമ്പോള്‍ ഏതു പാതിരാത്രിയിലും ആയിരങ്ങളുണ്ട് കേള്‍ക്കാന്‍. ഓരോയിടങ്ങളിലും തടിച്ചു കൂടുന്നവര്‍, പുഷ്പഹാരങ്ങളുമായി അണിനിരക്കുന്നവര്‍ തൈലവാ എന്ന് വിളിച്ച് ആവേശത്തോടെ പുല്കുന്നവര്. അതാണ് കെ. അണ്ണാമലൈ, ബിജെപിയുെട പോരാളി. മാറുകയാണ് കോയമ്പത്തൂരും. ഡിഎംകെയുടെയും എ ഐഎ ഡിഎംകെയുടേയും കോട്ടകളെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന കോയമ്പത്തൂര്‍ ചരിത്രം തിരുത്തിക്കുറിക്കുെമന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഒരു പോലെ പറയുന്നത്.
വിഷയങ്ങള്‍ നന്നായി പഠിച്ചാണ് അണ്ണാമലൈ ജനസമക്ഷം അവതരിപ്പിക്കുന്നത്. ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ സ്റ്റാലിന് സര്‍ക്കാരിന്റെ അഴിമതികള്‍ ഒന്നൊന്നായി വലിച്ചു പുറത്തിട്ടത് തമിഴകത്തുണ്ടാക്കിയ കോളിളക്കം ചെറുതല്ല. എന്‍ മണ്ണ്, എന്‍ മക്കള്‍ യാത്ര ഉണ്ടാക്കിയ ചലനം വളെര വലുതായിരുന്നു. രണ്ടും കൂടിയായതോടെ സ്റ്റാലിന് ഇരിക്കപ്പൊറുതിയില്ലാതെയായി. സകല പണിയും പയറ്റിയിട്ടും തളയ്ക്കാനായില്ല അണ്ണാമെൈലയെ.
പാര്‍ട്ടിയുടെ ശക്തിയും അണ്ണാമെലെയുടെ കരുത്തും ജനകീയതയും കോയമ്പത്തൂരിന്റെ ചരിത്രം തിരുത്തിക്കുറിക്കപ്പെടുമെന്ന ഉറപ്പിലാണ് പാര്‍ട്ടി പ്രചാരണത്തിലടക്കം പാര്‍ട്ടി അണ്ണാമലൈയ്ക്ക് പൂര്‍ണ്ണ അധികാരം നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടേതായ കരുത്തില്‍ മുേന്നറണമെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുള്ളതിനാലാണ് സഖ്യകക്ഷിയായിരുന്ന എഐഎഡിഎംകെയുടെ തണലില്‍ നിന്നു കുതറിമാറാനുള്ള അനുമതിയും ദേശീയ നേതൃത്വം നല്‍കിയത്. പരമ്പരാഗത രാഷ്ട്രീയത്തിനപ്പുറം മാനങ്ങളുള്ള മാറ്റമാകും വരികയെന്നും അണ്ണാമലൈ പറയുന്നു. എഐഎഡിഎംകെയുടെ എസ്. രാമചന്ദ്രനും ഡിഎംകെയുടെ ഗണപതി രാജ്കുമാറും നാം തമിഴര്‍ കച്ചിയുടെ കലാമണിയുമാണ് എതിരാളികള്‍.
വ്യക്തിചിത്രം
1984 ജൂണ്‍ ആറിന് കരൂരിലാണ് ജനനം. കരൂരില്‍ തന്നെ പഠനം. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം. ലഖ്നൗവിലെ ഐഐഎമ്മില്‍ നിന്ന് എംബിഎ. പിന്നെ സിവില്‍ സര്‍വ്വീസിലേക്ക്. യുപി എസ്സിയുടെ പരീക്ഷ നല്ല നിലയില്‍ പാ
സായി ഐപിഎസ് നേടി. 2011 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. ഉഡുപ്പിയിലെ കര്‍ക്കാല എഎസ്പിയായി നിയമനം.
2015ല്‍ ഉഡുപ്പിയിലെ എസ്പിയായി. പിന്നെ ചിക്മംഗളൂരില്‍. 2018ല്‍ ബെംഗളൂരു സൗത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം. 2019 ല്‍ രാജിവച്ചു. അടുത്ത വര്‍ഷം ബിജെപിയില്‍. പിന്നീട് സംസ്ഥാന അധ്യക്ഷന്‍. അഖിലയാണ് ഭാര്യ. ഒരു മകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: